ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി
Monday, January 27, 2020 10:35 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ഹ​ക​ര​ണ റാ​ലി​യും മ​ത​സൗ​ഹാ​ർ​ദ സ​ദ​സും ന​ട​ന്നു. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു​മാ​ണ് റാ​ലി ആ​രം​ഭി​ച്ച​ത്. റാ​ലി​യി​ൽ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 2000-ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ദേ​ശീ​യ പ​താ​ക​യു​മേ​ന്തി​യാ​ണ് റാ​ലി ന​ട​ത്തി​യ​ത്.
തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന മ​ത​സൗ​ഹാ​ർ​ദ സ​ദ​സി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ർ​ഡ് മെ​ന്പ​ർ ബെ​ന്നി കു​ന്നേ​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. മി​ക​ച്ച എ​സ്എ​ച്ച്ജി​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ഉ​ടു​ന്പ​ൻ​ചോ​ല അ​സി. ര​ജി​സ്ട്രാ​ർ പി.​എ​ൻ. സോ​മ​ൻ വി​ത​ര​ണം​ചെ​യ്തു. പ്ര​ഫ. കു​സു​മം ജോ​സ​ഫ്, പി. ​സു​ധീ​ഷ്കു​മാ​ർ, സി.​എം. അ​ൻ​സാ​ർ ഇ​ർ​ഫാ​നി, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. യൂ​ന​സ്, ജോ​സ​ഫ് തോ​ണ​ക്ക​ര, എ.​ഡി. വ​ർ​ഗീ​സ്, ബി. ​ശ​ശി​ധ​ര​ൻ നാ​യ​ർ, ജോ​സ് തെ​ക്കേ​ക്കു​റ്റ്, കെ.​കെ. സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.