കുങ്കിരിപ്പെട്ടി പള്ളിയിൽ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ ഇ​ന്ന്
Monday, January 27, 2020 10:35 PM IST
ക​ട്ട​പ്പ​ന: കു​ങ്കി​രി​പ്പെ​ട്ടി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പാ​ന്പാ​ടി തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ ഇ​ന്ന് ന​ട​ക്കും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് പ്ര​തി​ഷ്ഠാ​ക​ർ​മ​ത്തി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, 8.30-ന് ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, 10-ന് ​തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ, 10.30-ന് ​അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം - പാ​ന്പാ​ടി മാ​ർ കു​റി​യാ​ക്കോ​സ് ദ​യ​റാ മാ​നേ​ജ​ർ ഫാ. ​മാ​ത്യു കെ. ​ജോ​ണ്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സെ​ന്‍റ​ർ ക​വ​ല സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് സ​ർ​ഗ​സ​ന്ധ്യ - 2020 ഗാ​യ​ക​ൻ റോ​യി പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും.