അ​ന​ധി​കൃ​ത ഓ​ട്ടോ സ്റ്റാ​ൻ​ഡ് അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ന്നു
Monday, January 27, 2020 10:32 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച അ​ന​ധി​കൃ​ത ഓ​ട്ടോ സ്റ്റാ​ൻ​ഡ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ ഒ​പി ബ്ലോ​ക്കി​നു മു​ന്നി​ലാ​യാ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡ് ആ​രം​ഭി​ച്ച​ത്.

ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച​തി​നേ​ത്തു​ട​ർ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് ഒ​പി വി​ഭാ​ഗം മാ​റി​യ​ത്. ഇ​തി​ന്‍റെ മു​ന്നി​ലൂ​ടെ​യു​ള്ള വീ​തി​കു​റ​ഞ്ഞ റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്തു​മാ​ണ് അ​ന​ധി​കൃ​ത ഓ​ട്ടോ സ്റ്റാ​ൻ​ഡ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു​വ​ശ​ത്ത് ഓ​ട്ടോ സ്റ്റാ​ൻ​ഡും മ​റു​വ​ശ​ത്ത് രോ​ഗി​ക​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും വാ​ഹ​ന​ങ്ങ​ളും ആ​യ​തി​നാ​ൽ ഇ​തു​വ​ഴി കാ​ൽ​ന​ട യാ​ത്ര​പോ​ലും പ​റ്റാ​ത്ത രീ​തി​യി​ൽ തി​ര​ക്കാ​ണ്. കോ​ട​തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച്, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ടൗ​ണ്‍ ഒ​ഴി​വാ​ക്കി പോ​കു​ന്ന റോ​ഡാ​ണി​ത്. തി​ര​ക്കേ​റി​യ റോ​ഡി​ൽ ഓ​ട്ടോ സ്റ്റാ​ൻ​ഡു​കൂ​ടി വ​ന്ന​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​ത കു​രു​ക്കും പ​തി​വാ​യി.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​മു​ന്പി​ൽ ആ​രം​ഭി​ച്ച ഓ​ട്ടോ സ്റ്റാ​ൻ​ഡ് അ​ന​ധി​കൃ​ത​മാ​ണെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ​യോ അ​റി​വോ അം​ഗീ​കാ​ര​മോ കൂ​ടാ​തെ​യാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ച് ഓ​ട്ടോ സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്കും പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റി​നും പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.