ബൈ​ക്ക് മ​റി​ഞ്ഞ് വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ​രി​ക്ക്
Monday, January 27, 2020 10:32 PM IST
മ​റ​യൂ​ർ: മൂ​ന്നാ​ർ - മ​റ​യൂ​ർ റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​നം മ​റി​ഞ്ഞ് വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മ​റ​യൂ​രി​ൽ​നി​ന്നും 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ ത​ലാ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​രേ​വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് റോ​ഡി​ന്‍റെ ക​ട്ടിം​ഗി​ൽ​നി​ന്നും താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക​സാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ബെ​നി​കാ​റ്റാ​വെ അ​ർ​മ​ൻ(42), കാ​മി​ല (33) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​റ​യൂ​ർ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് താ​മ​സി​ച്ചി​രു​ന്ന മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റ​ബ​റൈ​സ്ഡ് ടാ​റിം​ഗി​നെ​ത്തുട​ർ​ന്ന് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ​ലി​യ ക​ട്ടിം​ഗു​ക​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം അ​പ​ക​ട​ത്തി​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രും മൂ​ന്നാ​റി​ലെ ജി​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.