റി​പ്പ​ബ്ലി​ക് ദി​നം ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു
Monday, January 27, 2020 10:32 PM IST
ചെ​റു​തോ​ണി: റി​പ്പ​ബ്ലി​ക് ദി​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. എ​ഐ​സി​സി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം രാ​ജ്യ​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​രി​ക്കാ​ശേ​രി​യി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​ദി​നാ​ച​ര​ണം ന​ട​ന്ന​ത്.
എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം പ്ര​തി​ജ്ഞാ​വാ​ച​ക​മാ​യി ചൊ​ല്ലി​ക്കൊ​ടു​ത്തു. വാ​ത്തി​ക്കു​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ കെ. ​ആ​ന്‍റ​ണി, കെ.​ബി. സെ​ൽ​വം, എ.​പി. ഉ​സ്മാ​ൻ, കെ.​കെ. മ​നോ​ജ്, വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, എ​സ്.​ഡി. അ​ഗ​സ്റ്റി​ൻ, മ​നോ​ജ് മു​ര​ളി, റോ​യി കു​ര്യ​ൻ, അ​രു​ണ്‍, ടോ​മി അ​ര​യ​ത്തി​നാ​ൽ, ബാ​ബു കു​ന്പി​ളു​വേ​ലി​ൽ, ത​ങ്ക​ച്ച​ൻ കാ​ര​യ്ക്കാ​വ​യ​ലി​ൽ, ഡോ​ളി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.