ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Monday, January 27, 2020 10:32 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ തേ​യി​ല​യു​മാ​യി​വ​ന്ന ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​ൽ താ​മ​സ​ക്കാ​ര​നാ​യ ഏ​ബ്ര​ഹാമി(44)നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ണ്ണ​ൻ ദേ​വ​ൻ ഹി​ൽ​സ് പ്ലാ​ന്‍റേഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ തോ​ട്ട​ത്തി​ലെ തേ​യി​ല കൊ​ളു​ന്തു​ക​ൾ ശേ​ഖ​രി​ച്ച് ഫാ​ക്ട​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി എ​ട്ടാം​മൈ​ൽ ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണംം ന​ഷ്ട​പ്പെ​ട്ട് റോ​ഡി​ൽ​നി​ന്നും താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ഏ​ബ്ര​ഹാ​മി​നെ മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കും

ക​ട്ട​പ്പ​ന: ജ​ന​ശ്രീ ക്ഷേ​മ​നി​ധി​യി​ൽ​നി​ന്നും 215000 രൂ​പ ചി​കി​ത്സാ​സ​ഹാ​യ​മാ​യി ന​ൽ​കാ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. അ​യ്യ​പ്പ​ൻ​കോ​വി​ൽ, പാ​ന്പാ​ടു​ംപാ​റ, അ​ടി​മാ​ലി, ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര​ൾ, കാ​ൻ​സ​ർ, വൃ​ക്ക രോ​ഗി​ക​ൾ​ക്കാ​ണ് സ​ഹാ​യം അ​നു​വ​ദി​ച്ച​ത്.
യോ​ഗ​ത്തി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വൈ.​സി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എം. രാ​ജ​പ്പ​ൻ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​സ് മു​ള​ൻ​ചി​റ, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, ശ​ശി അ​റ​ക്കു​ളം, ലീ​ലാ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.