കൊ​റോ​ണ വൈ​റ​സി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്
Monday, January 27, 2020 10:32 PM IST
ഇ​ടു​ക്കി: ചൈ​ന​യി​ലെ വു​ഹാ​നി​ൽ കൊ​റോ​ണ വൈ​റ​സ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യാ​ന്ത​ര യാ​ത്രി​ക​ർ വ​ഴി രോ​ഗം എ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​നി, ചു​മ, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ചൈ​ന​യി​ൽ നി​ന്നും എ​ത്തി​യ​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ( ഫോ​ണ്‍: 9495962691) എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റ് ( ഫോ​ണ്‍: 9544409240) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം.

മു​ൻ​ക​രു​ത​ലു​ക​ൾ

രോ​ഗ​മു​ള്ള​പ്പോ​ൾ യാ​ത്ര ചെ​യ്യാ​നോ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കാ​നോ പാ​ടി​ല്ല, ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മുന്പോ​ഴും വാ​യും മൂ​ക്കും തൂ​വാ​ല, തോ​ർ​ത്ത് മു​ത​ലാ​യ​വ കൊ​ണ്ട് മൂ​ട​ണം, കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് 20 സെ​ക്ക​ന്‍ഡ് ക​ഴു​ക​ണം, ഇത് ല​ഭ്യ​മ​ല്ലെ​ങ്കി​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ണം, പൊ​തു​സ്ഥ​ല​ത്ത് തു​പ്പു​ന്ന​ത് ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം, ചൈ​ന​യി​ലേ​ക്ക് (പ്ര​ത്യേ​കി​ച്ച് വു​ഹാ​ൻ) യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.