ആ​ധാ​ർ ഇ​നി പോ​സ്റ്റോ​ഫീ​സി​ലൂ​ടെ​യും
Saturday, January 25, 2020 11:12 PM IST
നെ​ടു​ങ്ക​ണ്ടം: ത​പാ​ൽ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​ലൂ​ടെ പു​തി​യ ആ​ധാ​ർ എ​ടു​ക്ക​ലി​നും പു​തു​ക്ക​ലി​നും തി​രു​ത്ത​ലി​നും വ​ഴി ഒ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം പോ​സ്റ്റോ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ പു​തി​യ ആ​ധാ​ർ എ​ൻ​ട്രോ​ൾ ചെ​യ്യു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കും.

നെ​ടു​ങ്ക​ണ്ടം മി​നി ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. പു​തി​യ ആ​ധാ​ർ എ​ടു​ക്കു​ന്ന​തും പു​തു​ക്ക​ൽ ന​ട​ത്തു​ന്ന​തും സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​ഞ്ച്, 15 വ​യ​സു​ക​ളി​ൽ നി​ർ​ബ​ന്ധി​ത​മാ​യി ആ​ധാ​ർ പു​തു​ക്ക​ണം. അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​റിൽ മാ​താ​പി​താ​ക്ക​ളു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ട്ടി​ക്ക് അ​ഞ്ചു വ​യ​സ് ക​ഴി​ഞ്ഞാ​ൽ കു​ട്ടി​യു​ടെ​ത​ന്നെ വി​ര​ല​ട​യാ​ളം എ​ടു​ത്ത് ആ​ധാ​ർ തി​രു​ത്ത​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. 15 വ​യ​സ് ക​ഴി​യു​ന്പോ​ൾ രൂ​പ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചു​ള്ള ഫോ​ട്ടോ അ​ട​ക്കം​ചേ​ർ​ത്ത് ആ​ധാ​ർ പു​തു​ക്ക​ണം.

നി​ല​വി​ലെ ആ​ധാ​റി​ലെ പേ​ര്, മേ​ൽ​വി​ലാ​സം, ജ​ന​ന​തീ​യ​തി, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ​യി​ലു​ള്ള തി​രു​ത്ത​ലു​ക​ൾ പോ​സ്റ്റോ​ഫീ​സ് വ​ഴി ചെ​യ്തു​കൊ​ടു​ക്കും. ഇ​തി​നാ​യി വോ​ട്ട​ർ കാ​ർ​ഡ്, എ​സ്എ​സ്എ​ൽ​സി ബു​ക്ക്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഫോ​ട്ടോ പ​തി​ച്ച ത​പാ​ൽ, ബാ​ങ്ക് പാ​സ്ബു​ക്ക് തു​ട​ങ്ങി​യ​വ​യി​ലേ​തെ​ങ്കി​ലും അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക്ക​ണം.

ഇ​ത്ത​രം തി​രു​ത്ത​ലു​ക​ൾ​ക്ക് 50 രൂ​പ ഫീ​സാ​യി ഈ​ടാ​ക്കും. വ​ള​രെ പ​ഴ​യ ഫോ​ട്ടോ ഇ​പ്പോ​ഴും ആ​ധാ​റി​ൽ നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് പ​ല അ​സൗ​ക​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ട്ടോ ചേ​ർ​ത്തു​ള്ള ആ​ധാ​ർ പിന്നീ​ട് പോ​സ്റ്റ​ൽ വ​ഴി ല​ഭി​ക്കും. ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ട്ട​പ്പ​ന സ​ബ് ഡി​വി​ഷ​ണ​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശ്രീ​ലാ​ൽ പ​റ​ഞ്ഞു.