മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രേ ക​ല്ല​റ​യി​ൽ സം​സ്ക​രി​ച്ചു
Saturday, January 25, 2020 11:12 PM IST
അ​ടി​മാ​ലി: ക​ഴി​ഞ്ഞ​ദി​വ​സം വി​ഷം ഉ​ള്ളി​ൽ​ചെ​ന്നു മ​രി​ച്ച ക​ന്പി​ളി​ക​ണ്ടം തെ​ള്ളി​ത്തോ​ട് അ​ർ​ത്തി​യി​ൽ ജോ​സ​ഫ്, ഭാ​ര്യ മി​നി, മ​ക​ൻ അ​ബി​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മൂ​ന്നു​പേ​രെ​യും വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ​ത്തി​ച്ചു. കു​ടും​ബ​ത്തി​ൽ ശേ​ഷി​ക്കു​ന്ന നാ​ലു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​നും അ​ന്ത്യ​ചും​ബ​നം ന​ൽ​കാ​ൻ ബ​ന്ധു​ക്ക​ൾ പ​ള്ളി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. മൂ​വ​രേ​യും സെ​മി​ത്തേ​രി​യി​ലെ ഒ​രു ക​ല്ല​റ​യി​ലാ​ണ് സം​സ്ക​രി​ച്ച​ത്.