ലോ​ഗോ പ്ര​കാ​ശ​നം
Saturday, January 25, 2020 11:12 PM IST
ക​ട്ട​പ്പ​ന. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് മാ​ന​സി​കോ​ല്ലാ​സ​മേ​കു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി എ​ട്ടി​ന് അ​ഞ്ചു​രു​ളി​യി​ൽ ഒ​രു​ക്കു​ന്ന സം​ഗ​മ പ​രി​പാ​ടി​യാ​യ സ്നേ​ഹ​സ്പ​ർ​ശ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി​ശ്വ​നാ​ഥ​ൻ വ​ണ്ടാ​ന​ത്തി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​ശ്രീ​കാ​ന്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എം. ഫ്രാ​ൻ​സി​സ്, അ​നീ​ഷ് ജോ​സ​ഫ്, ബി​നീ​ഷ് ജേ​ക്ക​ബ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി​ജോ എ​വ​റ​സ്റ്റ്, ജോ​ജോ കു​ന്പ​ള​ന്താ​നം, അ​ന​ന്ദു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും ക​ട്ട​പ്പ​ന​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്നേ​ഹ​സ്പ​ർ​ശം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ട്ടി​ന് രാ​വി​ലെ 10 മു​ത​ൽ നാ​ലു​വ​രെ​യാ​ണ് സം​ഗ​മം.

പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​യ, കി​ട​പ്പി​ലാ​യ 170 പാ​ലീ​യേ​റ്റി​വ് രോ​ഗി​ക​ളാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള​ത്. ഇ​വ​രെ പു​റം​ലോ​ക​ത്ത് എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം മാ​ന​സി​ക സ​ന്തോ​ഷം പ​ക​ർ​ന്നു​ന​ല്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്നേ​ഹ​സ്പ​ർ​ശം ഒ​രു​ക്കു​ന്ന​ത്. ആ​ംബു​ല​ൻ​സും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ വീ​ടു​ക​ളി​ൽ​നി​ന്ന് സം​ഗ​മ​ത്തി​ലും തി​രി​ച്ചു വീ​ടു​ക​ളി​ലും എ​ത്തി​ക്കും.