യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ച്ഛ​നും മ​ക​നും ജീ​വ​പ​ര്യ​ന്തം
Saturday, January 25, 2020 11:08 PM IST
തൊ​ടു​പു​ഴ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ച്ഛ​നും മ​ക​നും ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. തൊ​ടു​പു​ഴ നെ​ല്ലാ​പ്പാ​റ കു​ടി​പ്പാ​റ​യി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ സ​ജി (കു​ട്ട​പ്പാ​യി-30)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് നെ​ല്ലാ​പ്പാ​റ കാ​നാ​ട്ട് കൃ​ഷ്ണ​ൻ(60), മ​ക​ൻ പ്ര​സാ​ദ്(30) എ​ന്നി​വ​രെ തൊ​ടു​പു​ഴ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​അ​നി​ൽ​കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ൽ മൂ​ന്നു​വ​ർ​ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ തു​ക അ​ട​യ്ക്കു​ന്ന​പ​ക്ഷം സ​ജി​യു​ടെ കു​ട്ടി​ക്ക് കൈ​മാ​റ​ണം.

2013 മാ​ർ​ച്ച് 18ന് ​വൈ​കു​ന്നേ​രം 7.30ന് ​നെ​ല്ലാ​പ്പാ​റ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. സ​ജി​യു​ടെ സു​ഹൃ​ത്ത് ജ​യ്മോ​നും പ്ര​തി​ക​ളും ത​മ്മി​ൽ വ​സ്തു​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നെ​ല്ലാ​പ്പാ​റ ജം​ഗ്ഷ​നി​ൽ ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് ജ​യ്മോ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ജി​യെ പ്ര​തി​ക​ൾ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​കം നേ​രി​ൽ കാ​ണു​ക​യും ത​ട​സം പി​ടി​ക്കു​ക​യും ചെ​യ്ത സാ​ക്ഷി​ക​ളും ദൃ​ക്സാ​ക്ഷി​ക​ളും മ​ഹ​സ​ർ സാ​ക്ഷി​ക​ളും വി​സ്താ​ര​വേ​ള​യി​ൽ കൂ​റു​മാ​റി പ്ര​തി​ഭാ​ഗം ചേ​ർ​ന്നി​രു​ന്നു. സാ​ക്ഷി​ക​ളു​ടെ ഈ ​നി​ല​പാ​ടി​നെ വി​ധി​ന്യാ​യ​ത്തി​ൽ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ൾ​ക്കു പു​റ​മെ ശാ​സ്ത്രീ​യ, സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഈ ​തെ​ളി​വു​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി ശി​ക്ഷി​ച്ച​ത്.

തൊ​ടു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന സ​ജി മ​ർ​ക്കോ​സാ​ണ് കേ​സ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പിച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ 18 സാ​ക്ഷി​ക​ളെ​യും 38 പ്ര​മാ​ണ​ങ്ങ​ളും പ​ത്ത് തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും തെ​ളി​വാ​യി ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​വി.​മാ​ത്യു ഹാ​ജ​രാ​യി.