മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Saturday, January 25, 2020 11:06 PM IST
തൊ​ടു​പു​ഴ: ഏ​ല​ക്കാ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. കു​ഴി​ത്തൊ​ളു പ​ളി​യാ​ർ​ക​ണ്ടം പ​രു​ന്താ​ല​യി​ൽ ചെ​റി​യാ​ൻ മാ​മ​ന്‍റെ ഏ​ല​ത്തോ​ട്ട​ത്തി​ൽ​നി​ന്നും പ​ച്ച ഏ​ല​ക്കാ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ ക​രു​ണാ​പു​രം ല​ക്ഷ്മി​നി​വാ​സി​ൽ അ​ഭി​ജി​ത് (22) ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സീം ത​ള്ളി​യ​ത്.

കേ​സി​ൽ ഒ​ന്നാം​പ്ര​തി ദേ​വ​ന്ദ്ര​നും അ​ഭി​ജി​തും ചേ​ർ​ന്ന് ഏ​ല​ക്കാ മോ​ഷ്ടി​ച്ച് സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യെ​ന്നാ​ണ് കേ​സ്. പോ​ലീ​സ് എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ട പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ബി.​സു​നി​ൽ​ദ​ത്ത് ഹാ​ജ​രാ​യി.