മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം
Saturday, January 25, 2020 11:06 PM IST
അ​റ​ക്കു​ളം: ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ നി​ക്ഷേ​പി​ക്കാ​ൻ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് അ​ശോ​ക ക​വ​ല​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ ബൂ​ത്തി​ലും സ​മീ​പ​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം. അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് സ്ഥാ​പി​ച്ച കൂ​ടി​നു സ​മീ​പ​മാ​ണ് ബേ​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഉ​പേ​ക്ഷി​ച്ച​ത്. നാ​ട്ടു​കാ​ർ പ​രാ​തി പ​റ​ഞ്ഞ​തോ​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച വ്യാ​പാ​രി​യെ ക​ണ്ടെ​ത്തി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി മാ​ലി​ന്യം തി​രി​കെ​യെ​ടു​പ്പി​ച്ചു. റോ​ഡ​രി​കി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് പി​ഴ​യ​ട​പ്പി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യി​സ​ണ്‍ മ​ച്ചി​യാ​നി, ഐ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു കാ​ന​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.