ഓ​റി​യ​ന്‍റേഷ​ൻ പ്രോ​ഗ്രാം ന​ട​ത്തി
Friday, January 24, 2020 10:44 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ഫ്ളൈ ​ഹൈ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം ന​ട​ത്തി. സോ​ജ​ൻ ജോ​സ്, ബി​ജോ​യി മാ​ത്യൂ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് നെ​ടു​ന്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ജി​യോ ക​ണ്ണം​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്.​അ​ഖി​ൽ സ്വാ​ഗ​ത​വും സു​ജി​ത്ത് ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​ദ്യു​തി ഭാഗികമായി മു​ട​ങ്ങും

തൊ​ടു​പു​ഴ: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തൊ​ടു​പു​ഴ ന​ന്പ​ർ 2 സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഓ​റ​ഞ്ച് വി​ല്ല, സൈ​റ​ക്സ്, ക​ല്ലാ​നി​യ്ക്ക​ൽ, പ​ത്ത​ടി​പ്പാ​ലം, തെ​ക്കും​ഭാ​ഗം, അ​ന്പ​ലം, വാ​ട്ട​ർ​അ​ഥോ​റി​റ്റി, ഫെ​റി എന്നീ ​ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.