സ​ത്യ​പ്ര​തി​ജ്ഞ​യ്‌​ക്കൊ​പ്പം അ​വ​യ​വ​ദാ​ന​ത്തി​നും സ​ന്ന​ദ്ധ​രാ​യി എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത സ​മി​തി
Friday, January 24, 2020 10:44 PM IST
പാ​ലാ: എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത 2020 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി 26 നു ​രാ​വി​ലെ പ​ത്തി​ന് അ​ര്‍​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും. ത​റ​വാ​ട് പ​ള്ളി​യി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്കു ശേ​ഷം ന​ട​ക്കു​ന്ന സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടു വ​രെ മാ​ര്‍​ത്തോ​മ ന​സ്രാ​ണി​ക​ളെ ഭ​രി​ച്ച സ​ഭാ പി​താ​ക്ക​ന്മാ​രാ​യ അ​ര്‍​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന ത​റ​വാ​ട് പ​ള്ളി​യു​ടെ പ്രാ​ധാ​ന്യ​വും പൂ​ര്‍​വ​പി​താ​ക്ക​ളോ​ടു​ള്ള ആ​ദ​ര​വും ഉ​ള്‍​ക്കൊ​ണ്ട് സ​ഭൈ​ക്യ​വാ​ര ചി​ന്ത​ക​ളു​ടെ നി​റ​വി​ലാ​ണ് ഈ ​സ്ഥ​ലം നി​ശ്ച​യി​ക്ക​പ്പെ​ട്ട​ത്. അ​ന്നേദി​വ​സം ത​ന്നെ രൂ​പ​താ​സ​മി​തി അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം ഏ​വ​രെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി ഒ​പ്പി​ടു​ക​യും മു​ഴു​വ​ന്‍ യൂ​ണി​റ്റു​ക​ളെ​യും ഇ​തി​നാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് രൂ​പ​താസ​മി​തി​യു​ടെ പ്ര​ഥ​മ കൗ​ണ്‍​സി​ല്‍ മീ​റ്റിം​ഗും ന​ട​ത്ത​പ്പെ​ടും. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​റി​ല്‍ ത​യ്യി​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ർ ബി​ന്‍​സി എ​ഫ്സി​സി, പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ ചാ​മ​ക്കാ​ലാ​യി​ല്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ജോ​യി​ന്‍ വ​ലി​യ​കാ​പ്പി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ലു മു​ണ്ട​നാ​ട്ട്, റോ​ബി​ന്‍ ടി. ​ജോ​സ്, ചി​ന്നു ഗ​ര്‍​വാ​സി​സ്, മി​നു മാ​ത്യു, ശീ​ത​ള്‍ ടോം, ​ആ​ന്‍റോ ജോ​ര്‍​ജ്, ആ​ല്‍​വി​ന്‍ ഞാ​യ​ര്‍​കു​ളം, അ​ഞ്ചു​മോ​ള്‍ ജോ​ണി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.