ചീ​നി​ക്കു​ഴി- പാ​റ​മ​ട റോ​ഡി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
Friday, January 24, 2020 10:44 PM IST
ഉ​ടു​ന്പ​ന്നൂ​ർ:​ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ ചീ​നി​ക്കു​ഴി-​പാ​റ​മ​ട റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ദി​നം പ്ര​തി കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും നൂ​റു​ക​ണ​ക്കി​നു സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന ചീ​നി​ക്കു​ഴി-​പാ​റ​മ​ട റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​നി​യും അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്ര​ണം വി​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് റോ​ഡി​ൽ വ​ട്ടം മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ബ​സ് കൊ​ക്ക​യി​ലേ​ക്കു പ​തി​ക്കാ​തെ വ​ലി​യ അ​പ​ക​ട​ത്തി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ഈ ​അ​പ​ക​ട​ത്തോ​ടെ​യെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ക​ണ്ണു തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

തൊ​ടു​പു​ഴ​യി​ൽ നി​ന്നു കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​യ​തി​നാ​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഈ ​പാ​ത​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.​ എ​ന്നാ​ൽ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണ്.​പെ​രി​ങ്ങാ​ശേ​രി റേ​ഷ​ൻ​ക​ട സി​റ്റി മു​ത​ൽ പെ​രി​ങ്ങാ​ശേ​രി ടൗ​ണി​നു സ​മീ​പം വ​രെ അ​ടു​ത്ത​നാ​ളി​ൽ ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ ജോ​ലി​ക​ൾ ഇ​ഴ​യു​ക​യാ​ണ്.​ മ​ഴ മാ​റി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​കാ​ട്ടു​ന്നു.

അ​ടു​ത്ത മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പെ​ങ്കി​ലും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ ഇ​പ്പോ​ഴു​മി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ​പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ൾ റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ത്താ​ൻ ഫ​ണ്ടി​ല്ലെ​ന്ന മു​ട​ന്ത​ൻ ന്യാ​യ​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തു മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്.​വ​ലി​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെടു​ന്ന​തി​നാ​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പു​റം​ലോ​കം അ​റി​യാ​റു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കെഎ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞ​തോ​ടെ​യാ​ണ് വീ​ണ്ടും പ്ര​തി​ഷേ​ധം ശ​ക്തി​പ്പെ​ട്ട​ത്. റോ​ഡി​ൽ ആ​രു​ടെ​യെ​ങ്കി​ലും ജീ​വ​ൻ പൊ​ലി​ഞ്ഞാ​ൽ മാ​ത്ര​മേ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന നി​ല​പാ​ടാ​ണ് ഉ​ള്ള​തെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.