ശ​രീ​രം ത​ള​ർ​ന്നു​പോ​യ അ​ച്ച​ൻ​കു​ഞ്ഞി​ന് വീ​ൽ​ചെയ​ർ വി​ത​ര​ണം ചെ​യ്തു
Friday, January 24, 2020 10:40 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​ര​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ ക​രു​ണ ത​ള​ർ​ന്നു കി​ട​ന്ന ഗൃ​ഹ​നാ​ഥ​ന് ആ​ശ്വാ​സ​മാ​യി. ത​ല​ച്ചോ​റി​ലെ ര​ക്ത​യോ​ട്ടം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് 13 വ​ർ​ഷ​മാ​യി ഭാ​ഗി​ക​മാ​യി ത​ള​ർ​ന്ന ക​ട്ടേ​ക്കാ​നം വെ​ണ്‍​പ​ള​ളി​ൽ അ​ച്ച​ൻ​കു​ഞ്ഞി​ന്(55) ക​രു​ണാ​പു​രം വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ വീ​ൽ​ചെയ​ർ ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ചി​കി​ത്സാ സ​ഹാ​യം തേ​ടി അ​ച്ച​ൻ​കു​ഞ്ഞ് ക​രു​ണാ​പു​രം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​പേ​ക്ഷ​യു​ടെ നി​ജ​സ്ഥി​തി അ​റി​യാ​ൻ വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ ദു​രി​ത ജീ​വി​തം ക​ണ്ട​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്കും വി​ഷ​മ​മാ​യി. ക​ട്ടി​ലി​ൽ ഒ​രേ കി​ട​പ്പി​ലാ​ണ് അ​ച്ച​ൻ​കു​ഞ്ഞ്. ഭാ​ര്യ ശോ​ഭ​ന രാ​വി​ലെ ഏ​ഴി​ന് തോ​ട്ട​ത്തി​ൽ ജോ​ലി​ക്കു പോ​കും. ഇ​തി​നു മു​ന്പാ​യി രാ​വി​ല​ത്തേ​യും ഉ​ച്ച​യ്ക്ക​ത്തേ​യും ഭ​ക്ഷ​ണ​വും മ​രു​ന്നും ശോ​ഭ​ന ഒ​രു​ക്കി വ​യ്ക്കും. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​കാ​നാ​യി വീ​ടി​നു​ള്ളി​ൽ ഒ​രു പൈ​പ്പ് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​പൈ​പ്പി​ൽ പി​ടി​ച്ചു ന​ട​ന്നാ​ണ് അ​ച്ച​ൻ​കു​ഞ്ഞ് പ​ക​ൽ സ​മ​യം പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​ത്. ശോ​ഭ​ന കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് കു​ടും​ബം പു​ല​ർ​ത്തു​ന്ന​ത്. ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ളി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി. ഇ​ള​യ ആ​ണ്‍​കു​ട്ടി ഡി​ഗ്രി പ​ഠ​ന​ത്തോ​ടൊ​പ്പം കൂ​ലി​പ്പ​ണി എ​ടു​ത്ത് കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യം ക​ണ്ട​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ വീ​ൽ​ചെയ​ർ വാ​ങ്ങി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​മോ​ദ് കു​മാ​ർ, മു​ര​ളീ​ധ​ര​ൻ, ഷാ​ജി ദേ​വ​സ്യ, ഷി​നോ ചെ​റി​യാ​ൻ, ജോ​സ​ഫ് സ്ക​റി​യ, ഷെ​ഫി​ൻ കാ​സിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി അ​ച്ച​ൻ​കു​ഞ്ഞി​ന് വീ​ൽ​ചെ​യ​ർ ന​ൽ​കി. അ​ച്ച​ൻ​കു​ഞ്ഞി​നെ വീ​ൽ​ചെയ​റി​ൽ ഇ​രു​ത്തി മു​റ്റ​ത്ത് ഒ​രു​വ​ട്ടം ഓ​ടി​ച്ച ശേ​ഷ​മാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി​യ​ത്.