ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്
Friday, January 24, 2020 10:40 PM IST
പീ​രു​മേ​ട്: അ​യ്യ​പ്പ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ സം​സ്ഥാ​ന ത​ല ഇ​ന്‍റ​ർ കോ​ള​ജ് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ന​ട​ക്കും. ഡി​ഗ്നി​റ്റോ - 2020 എ​ന്ന പേ​രി​ൽ 29,30 തി​യ​തി​ക​ളി​ലാ​യാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 200 ഓ​ളം കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 29ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ക​ട്ട​പ്പ​ന ഡി ​വൈ എ​സ് പി ​എ​ൻ.​സി. രാ​ജ്മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി www.attappacollege.org എ​ന്ന വെ​ബ് സൈ​റ്റ് മു​ഖേ​ന​യും 29,30 തി​യ​തി​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ വ​ഴി​യും ര​ജി​സ്ട്ര​ർ ചെ​യ്യാ​മെ​ന്ന് കോ​ള​ജ് ഡ​യ​റ​ക്ട​ർ രാ​രി കൃ​ഷ്ണ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. ഐ. ​ജോ​ർ​ജു​കു​ട്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മേ​രി ജോ​ണ്‍, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സി​നാ​ജ് ന​സീ​ർ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.