അ​ടി​മാ​ലി ടൗ​ണി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു
Friday, January 24, 2020 10:40 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ ടൗ​ണി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.
പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ​യാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി വൈ​ദ്യു​തി മു​ട​ക്ക​മു​ണ്ടാ​കു​ന്ന​ത്. ഇ​ത് ചെ​റു​കി​ട കോ​ൾ​ഡ് സ്റ്റോ​റേ​ജു​ക​ൾ, ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ൾ, ക​ന്പ്യൂ​ട്ട​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ന്‍റ​ർ​നെ​റ്റ് ക​ഫേ​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. പ​ല​പ്പോ​ഴും വൈ​ദ്യു​തി മു​ട​ക്ക​മു​ണ്ടാ​യാ​ൽ ഏ​റെ സ​മ​യ​ങ്ങ​ൾ​ക്ക് ശേ​ഷം മാ​ത്ര​മെ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യു​ള്ളു. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വൈ​ദ്യു​തി മു​ട​ക്ക​മു​ണ്ടാ​മെ​ന്ന സാ​ഹ​ച​ര്യം അ​ടി​മാ​ലി ടൗ​ണി​ലെ ആ​ളു​ക​ളു​ടെ ദൈ​ന്യം ദി​ന​കാ​ര്യ​ങ്ങ​ൾ താ​ളം തെ​റ്റി​ക്കു​ന്ന​തി​നും ഇ​ട​വ​രു​ത്തു​ന്നു.