തിരുനാളാഘോഷം
Friday, January 24, 2020 10:40 PM IST
ചേ​ന്പ​ളം സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ

നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ളം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, നൊ​വേ​ന. അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​എ​ബ്ര​ഹാം കൊ​ച്ചു​പ​റ​ന്പി​ൽ. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ടി​നു പാ​റ​ക്ക​ട​വി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ. 7.45 ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, ക​ലാ​സ​ന്ധ്യ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വാ​ഴ​യി​ൽ അ​റി​യി​ച്ചു.

കോ​ഴി​ക്കാ​നം പ​ള്ളി​യി​ൽ

ഏ​ല​പ്പാ​റ: കോ​ഴി​ക്കാ​നം സെ​ന്‍റ് പോ​ൾ​സ് സി ​എ​സ് ഐ ​ദേ​വാ​ല​യ​ത്തി​ൽ തി​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. തി​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്‍​വെ​ൻ​ഷ​നും പ്ര​തി​ഷ്ഠാ ദി​ന​വും ആ​ദ്യ​ഫ​ല​പെ​രു​ന്നാ​ളും ന​ട​ക്കും. ഇ​ട​വ​ക വി​കാ​രി എ. ​ടി. ജോ​ണ്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ ബ്ര​ദ​ർ അ​ഗ്നി എ​സ.് ജോ​ണ്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

ഉ​പ്പു​ത​റ പ​ള്ളി​യി​ൽ

ഉ​പ്പു​ത​റ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ ​ആ​ന്‍റെ​ണി മ​ണി​യ​ങ്ങാ​ട്ട് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. ഹൈ​റേ​ഞ്ചി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​വും ആ​ദ്യ കൂ​ടി​യേ​റ്റ ദേ​വാ​ല​യ​വു​മാ​ണ് ഉ​പ്പു​ത​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദൈ​വാ​ല​യം. പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബസ്​ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ സം​യു​ക്ത​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത് . ഇ​ന്ന് രാ​വി​ലെ 6.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 2.30 ന് ​ചെ​ണ്ട​മേ​ളം, മൂ​ന്നി ന് ​ബാ​ന്‍റ് മേ​ളം 3.30 ന് ​രാ​ജ​ഗി​രി ക്രി​സ്തു​രാ​ജ ച​ർ​ച്ച് വി​കാ​രി ഫാ .​റോ​യി നെ​ടും​ത​കി​ടി​യേ​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നും നേ​തൃ​ത്വം വ​ഹി​ക്കും. 5.30ന് ​വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സ് ശ്ലീ​ഹാ പ​ള്ളി​യി​ൽ നി​ന്നും പ്ര​ദക്ഷി​ണം ആ​രം​ഭി​ക്കും. ഉ​പ്പു​ത​റ ടൗ​ണ്‍, ടൗ​ണ്‍ കു​രി​ശു​പ​ള്ളി മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ എ​ന്നി​വി​ട​ങ്ങ​ൾ ചു​റ്റി പ​ള്ളി​യി​ൽ സ​മാ​പി​ക്കും.