വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ് തൊ​ഴി​ലാ​ളി​ക്ക് ഷോ​ക്കേ​റ്റു
Thursday, January 23, 2020 10:38 PM IST
തൊ​ടു​പു​ഴ: റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മേ​ൽ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി വീ​ണ് ഷോ​ക്കേ​റ്റു. ആ​സാം സ്വ​ദേ​ശി ജീ​വ​നാ​ണ് (32) ഷോ​ക്കേ​റ്റ​ത്. വെ​ങ്ങ​ല്ലൂ​ർ ഷാ​പ്പും​പ​ടി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ർ​ക്ക് ഷോ​പ്പ് ജോ​ലി​ക്കാ​ര​നാ​യ ജീ​വ​ൻ സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​കെ വ​രു​ന്പോ​ഴാ​ണ് ലൈ​ൻ​ക​ന്പി പൊ​ട്ടി ദേ​ഹ​ത്ത് വീ​ണ​ത്. ഷോ​ക്കേ​റ്റ ജീ​വ​നെ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ ഷി​ബു ര​ക്ഷ​പ്പെ​ടു​ത്തി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ഇ​യാ​ളെ വി​ട്ട​യ​ച്ചു. വൈ​ദ്യു​തി​പോ​സ്റ്റും ലൈ​ൻ ക​ന്പി​യും പ​ഴ​കി ദ്ര​വി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ല​ർ ടി.​കെ.​സു​ധാ​ക​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ത​വ​ണ കെ ​എ​സ്ഇ​ബി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​ർ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യാ​ണി​ത്. അ​പ​ക​ട​ശേ​ഷം കെ ​എ​സ് ഇ ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.