ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യ സം​ഭ​വം; കേന്ദ്ര ഇന്‍റലിജൻസ് റിപ്പോർട്ട് തേടി
Thursday, January 23, 2020 10:37 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് ക​ള്ള​നോ​ട്ടു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സും എ​ൻ​ഐ​എ​യും ജി​ല്ലാ പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി. നോ​ട്ടി​നെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പി​ടി​യി​ലാ​യ കോ​ത​മം​ഗ​ലം മാ​ലി​പ്പാ​റ​യി​ൽ ഇ​ട​യ​ത്തു​കു​ടി​യി​ൽ ഷോ​ണ്‍ ലി​യോ വ​ർ​ഗീ​സ് ( അ​മ​ൽ-25) ആ​ണ് നോ​ട്ടു നി​ർ​മാ​ണ​ത്തി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ന്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് വി​ദ​ഗ്ദ്ധ​നാ​യ ഇ​യാ​ളാ​ണ് ക​ന്പ്യൂ​ട്ട​റും പ്രി​ന്‍റ​റും ഉ​പ​യോ​ഗി​ച്ച് നോ​ട്ടു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്.

ഇ​യാ​ൾ​ക്കൊ​പ്പം പി​ടി​യി​ലാ​യ കോ​ത​മം​ഗ​ലം ത​ല​ക്കോ​ട് കോ​ട്ടേ​ക്കു​ടി​യി​ൽ സ്റ്റെ​ഫി​ൻ ജോ​സ് (30) നോ​ട്ടു മാ​റി​യെ​ടു​ക്കാ​നും മ​റ്റും ഇ​യാ​ളെ സ​ഹാ​യി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ നോ​ട്ടു നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ന്പ്യൂ​ട്ട​റും പ്രി​ന്‍റ​റും മാ​ലി​പ്പാ​റ​യി​ലെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തി​രു​ന്നു. വ​ണ്ണ​പ്പു​റം ഒ​ടി​യ​പാ​റ​യി​ലെ ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​നു ശേ​ഷം ഇ​വ​ർ ക​ള്ള​നോ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ വ്യാ​പാ​രി ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​റി​യി​ച്ചു. പോ​ലീ​സ് സം​ഘം എ​ത്തി​യ​തോ​ടെ ക​ള്ള​നോ​ട്ടു​ക​ൾ വ​ഴി​യി​ലു​പേ​ക്ഷി​ച്ച് ഇ​രു​വ​രും ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​യെ ഓ​ടി​ച്ചി​ട്ടു പി​ടി കൂ​ടു​ക​യാ​യി​രു​ന്നു.

പു​തി​യ നൂ​റു രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് ഷോ​ണ്‍ നി​ർ​മി​ച്ചു വ​ന്നി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം 10, 20, 50 രൂ​പ നോ​ട്ടു​ക​ളും ഇ​വ​ർ നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യു​ടെ നി​റം പു​തി​യ നോ​ട്ടി​ന്‍റെ നി​റ​വു​മാ​യി യോ​ജി​ക്കാ​ത്ത​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി​ല്ല. വ്യാ​ജ​മാ​യി നി​ർ​മി​ച്ച 100 രൂ​പ​യു​ടെ നോ​ട്ടി​നു പു​തി​യ നോ​ട്ടു​മാ​യി ഏ​റെ സാ​ദൃ​ശ്യ​മു​ള്ള​തി​നാ​ൽ ഇ​വ​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി കൈ​മാ​റി​യി​രു​ന്ന​ത്. ഇ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലി​രു​ന്ന നോ​ട്ടു​ക​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു. ക​ള്ള​നോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ട​ക​ളി​ൽ നി​ന്നും വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ പി​ന്നീ​ട് പ​ല​യി​ട​ങ്ങ​ളി​ലാ​യി വി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​തി​വെ​ന്നും ​കാ​ളി​യാ​ർ എ​സ്.​ഐ. വി.​സി.​വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നു ശേ​ഷം ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.