ടെയ്‌ലേഴ്സ് അ​സോ. സ​മ്മേ​ള​നം
Thursday, January 23, 2020 10:35 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ളാ സ്റ്റേ​റ്റ് ടെ​യ് ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം ഇ​ന്ന് നെ​ടു​ങ്ക​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജി ശി​വ​രാ​മ​ൻ ചെ​ട്ടി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്എ​സ്എ​ൽ​സി വി​ജ​യി​ക​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​ര​വും പ്ല​സ്ടു വി​ജ​യി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ന​ന്ദ​കു​മാ​റും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യും.
ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ​ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ തൊ​ഴി​ൽ മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ എ​ൻ.​എം. ത​ങ്ക​ച്ച​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ സി. ​സു​ദ​ർ​ശ​ന​ൻ, വി.​എം. ഭാ​സ്ക​ര​ൻ, പി.​ജെ. ലോ​റ​ൻ​സ്, എം.​കെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.