ക​ന്പ​ംമെ​ട്ട് വെ​ടി​വ​യ്പ് പ​ണ​മി​ട​പാ​ടു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നെ​ന്ന് പോ​ലീ​സ്
Thursday, January 23, 2020 10:35 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ട് വെ​ടി​വ​യ്പ് കേ​സ് പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം മൂ​ല​മു​ണ്ടാ​യ​താ​ണെ​ന്ന് പോ​ലീ​സ്. പ്ര​തി ത​മി​ഴ്നാ​ട് വ​ന​ത്തി​ൽ ഒ​ളി​ച്ച​താ​യു​ള്ള വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ക​ന്പം​മെ​ട്ട് പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ക​ന്പം​മെ​ട്ടി​നു​സ​മീ​പം ശാ​ന്തി​പു​ര​ത്ത് ത​ണ്ണി​പ്പാ​റ സ്വ​ദേ​ശി ഉ​ല്ലാ​സി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വെ​ടി​യേ​റ്റ​ത്. ക​ട്ടേ​ക്കാ​നം സ്വ​ദേ​ശി ച​ക്ര​പാ​ണി സ​ന്തോ​ഷാ​ണ് വെ​ടി​വെ​ച്ച​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സ​ന്തോ​ഷ് ഉ​ല്ലാ​സി​നോ​ട് പ​ണം വാ​യ്പ ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ണം ന​ൽ​കാ​തെ​വ​ന്ന​താ​ണ് സ​ന്തോ​ഷി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. ഉ​ല്ലാ​സി​ന്‍റെ ര​ണ്ടു തു​ട​ക​ളി​ലും വെ​ടി​യേ​റ്റ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ല്ലാ​സി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​രും പോ​ലീ​സും എ​ത്തി​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ച​ക്ര​പാ​ണി സ​ന്തോ​ഷ് ഇ​തി​നു​മു​ന്പും വെ​ടി​വ​യ്പ് കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് സ​ന്തോ​ഷ് വെ​ടി​വ​ച്ച​ത്.
വെ​ടി​വ​യ്പ് ന​ട​ന്ന സ്ഥ​ല​ത്ത് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.