വി​സ​ത​ട്ടി​പ്പു സം​ഘ​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ നീ​ക്കാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു
Thursday, January 23, 2020 10:31 PM IST
ക​ട്ട​പ്പ​ന: വി​സ ത​ട്ടി​പ്പു​സം​ഘ​ത്തി​ലെ പ്ര​ധാ​ന​ക​ണ്ണി ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് ക​ണ്ട​ത്തി​ൽ അ​ന്ന​മ്മ ജോ​ർ​ജി​ന്‍റെ (സി​നി-36) വാ​ട​ക​വീ​ട്ടി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ​യാ​ണ് ഒ​രു​സം​ഘ​മാ​ളു​ക​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി അ​ന്പ​ല​ക്ക​വ​ല​യി​ലെ വാ​ട​ക​വീ​ട്ടി​ലെ​ത്തി​യ​ത്. നാ​ട്ടു​കാ​രും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​രും സ്ഥ​ല​ത്തെ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് ക​ട്ട​പ്പ​ന പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ അ​ന്ന​മ്മ​യു​ടെ മ​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും എ​ടു​ക്കാ​ൻ ധാ​ര​ണ​യാ​യി. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സാ​ധ​ന​ങ്ങ​ളെ​ടു​ത്ത് സം​ഘം മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​ന്ന​മ്മ ഉ​ൾ​പ്പെ​ടു​ന്ന ത​ട്ടി​പ്പു​സം​ഘം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 66 പേ​രി​ൽ നി​ന്നാ​യി മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യാ​ണ് ക​ബ​ളി​പ്പി​ച്ച​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ന​ൽ​കി​യ കേ​സി​ൽ അ​ന്ന​മ്മ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. 28 വ​രെ അ​ന്ന​മ്മ​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​വ​ർ​ക്കെ​തി​രേ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.
ഇ​ടു​ക്കി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ കൂ​ടാ​തെ ക​ണ്ണൂ​ർ, പാ​ലാ, അ​ങ്ക​മാ​ലി, ചാ​ല​ക്കു​ടി തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്.