ഫാ​ർ​മ​സി​സ്റ്റി​നെ നി​യ​മി​ക്കാ​ൻ ഒ​റ്റ​യാ​ൾ സ​മ​രം
Thursday, January 23, 2020 10:31 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സ്ഥി​ര​മാ​യി ഫാ​ർ​മ​സി​സ്റ്റി​നെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ത്ത​ക​നാ​യ കെ,​എ​ൻ. ത​ങ്ക​പ്പ​ൻ ആ​ചാ​രി​യു​ടെ ഒ​റ്റ​യാ​ൾ സ​മ​രം.ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഫാ​ർ​മ​സി​സ്റ്റി​നെ നി​യ​മി​ക്കാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് അ​ദേ​ഹം ആ​രോ​പി​ച്ചു. ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​യി​ൽ സ്ഥി​ര​നി​യ​മ​നം ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ കി​ട​ന്ന് മ​രി​ക്കു​മെ​ന്നും ത​ങ്ക​പ്പ​ൻ മു​ന്ന​റി​യി​പ്പു​ന​ൽ​കി.
ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​യി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ മ​രു​ന്ന് ന​ൽ​കു​ന്നി​ല്ല എ​ന്ന് ആ​ശു​പ​ത്രി​യി​ൽ നോ​ട്ടീ​സ് പ​തി​ച്ചി​രു​ന്നു. ഇ​ത് പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ത​ങ്ക​പ്പ​ൻ പ​റ​ഞ്ഞു. ഫാ​ർ​മ​സി​സ്റ്റി​ന്‍റെ താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.