കാ​ണാ​താ​യ മൂക​നാ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Thursday, January 23, 2020 10:31 PM IST
കു​മ​ളി: സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത യു​വാ​വി​നെ കാ​ണാ​താ​യി പ​രാ​തി​ന​ൽ​കി ആ​ഴ്ച​ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ. ക​ഴി​ഞ്ഞ 16-നാ​ണ് പോ​ത്തി​ൻ​ക​ണ്ടം ത​യ്യി​ൽ സ​ന്തോ​ഷ് (42)-നെ ​കാ​ണാ​താ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് സ​ഹോ​ദ​രി സ​ജി​ത ക​ന്പം​മെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്ക് സ​ന്തോ​ഷി​ന്‍റെ മാ​താ​വ് ലീ​ലാ​മ്മ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല.
ചേ​റ്റു​കു​ഴി സ്വ​ദേ​ശി​യോ​ടൊ​പ്പം സ​ന്തോ​ഷ് ചേ​റ്റു​കു​ഴി​യി​ൽ​നി​ന്നും ഓ​ട്ടോ​യി​ൽ മ​ന്തി​പ്പാ​റ​യി​ൽ ഇ​റ​ങ്ങി​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ തേ​നി വീ​ര​പാ​ണ്ടി അ​ന്നാ​ദാ​ന മ​ണ്ഡ​പ​ത്തി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​താ​യും പ​റ​യു​ന്നു.
ക​ന്പം​മെ​ട്ട് പോ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ തി​ര​ക്കു​ന്പോ​ൾ ചേ​റ്റു​കു​ഴി സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്തെ​ന്നും ഇ​രു​വ​രും ക​ന്പം ബാ​റി​ലെ​ത്തി മ​ദ്യ​പി​ക്കു​ക​യും സ​ന്തോ​ഷ് ബീ​ഡി വാ​ങ്ങാ​ൻ പോ​യി തി​രി​കെ എ​ത്തി​യി​ല്ലെ​ന്നു​മാ​ണ് പ​റ​യു​ന്ന​തെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. കൂ​ടാ​തെ ചേ​റ്റു​കു​ഴി സ്വ​ദേ​ശി​യോ​ട് സ​ന്തോ​ഷി​നെ ക​ണ്ടെ​ത്തു​വാ​നും ത​മി​ഴ്നാ​ട് പോ​ലീ​സി​ന് ഫോ​ട്ടോ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് മ​റു​പ​ടി.
മാ​താ​വ് ലീ​ലാ​മ്മ​യോ​ടും ജ്യേ​ഷ്ഠ​ൻ ലാ​ലു​വി​നോ​ടൊ​പ്പ​മാ​ണ് സ​ന്തോ​ഷി​ന്‍റെ താ​മ​സം.