മ​രി​യ​ൻ കോ​ള​ജി​ൽ ശി​ൽ​പ​ശാ​ല
Thursday, January 23, 2020 10:31 PM IST
കു​ട്ടി​ക്കാ​നം: ഫ​ല​പ്രാ​പ്തി​യി​ൽ ഉൗ​ന്നി​യ വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ഇ​ന്നും നാ​ളെ​യും അ​ന്ത​ർ​ദേ​ശീ​യ ശി​ൽ​പ​ശാ​ല ന​ട​ത്തും. വി​ദ്യാ​ർ​ഥി കേ​ന്ദ്രീ​കൃ​ത​മാ​യ കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​ഠ​ന​രീ​തി​ക​ൾ അ​ധ്യാ​പ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. മ​ലേ​ഷ്യ ലി​ങ്ക​ണ്‍ യൂ​ണി​വ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​അ​മി​യ ബാ​മി​ക്, യു​എ​ഇ 14 ടെ​ക്നോ​ള​ജീ​സ് സ്ഥാ​പ​ക​ൻ ഉ​മ​ർ സ​ലിം, ഡോ. ​ബി​നു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ക്ലാ​സ് ന​യി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.mariancollege.org സൈ​റ്റി​ൽ ല​ഭി​ക്കും.