റോ​ഡ് നി​ർ​മാ​ണം വ​നം​വ​കു​പ്പു ത​ട​ഞ്ഞ​താ​യി പ​രാ​തി
Thursday, January 23, 2020 10:31 PM IST
മൂ​ന്നാ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം വ​നം​വ​കു​പ്പ് ത​ട​ഞ്ഞ​താ​യി പ​രാ​തി. വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ചെ​യ്യു​ന്ന മൂ​ന്നാ​ർ - വ​ട്ട​വ​ട റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വ​നം വ​കു​പ്പ് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

പ​ണി​ക​ൾ തു​ട​രാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡ് ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ പ​ച്ച​ക്ക​റി​ക​ളു​ടെ ക​ല​വ​റ​യാ​യ വ​ട്ട​വ​ട​യി​ലേ​ക്കു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​മാ​ണ് വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​മൂ​ലം മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. 2018-ലു​ണ്ടാ​യ ക​ന​ത്ത​മ​ഴ​യി​ൽ പ​ച്ച​ക്കാ​ട് എ​സ്റ്റേ​റ്റി​ന്‍റെ മ​ല​യു​ടെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് പ​തി​ച്ചി​രു​ന്നു. ഇ​തോ​ടെ റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ലൂ​ടെ നി​ല​വി​ൽ ക​ഷ്ടി​ച്ച് ഒ​രു​വാ​ഹ​ന​ത്തി​നു മാ​ത്ര​മേ ക​ട​ന്നു​പോ​കാ​നാ​കു​ന്നു​ള്ളൂ. മാ​സ​ങ്ങ​ളോ​ളം ത​ക​ർ​ന്നു​കി​ട​ന്ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി സ​ർ​ക്കാ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച്് നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും വ​ന​ഭൂ​മി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് പ​ണി​ക​ൾ വ​നം​വ​കു​പ്പ് ത​ട​യു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭൂ​രി​ഭാ​ഗം സ​ഞ്ചാ​രി​ക​ളും എ​ക്കോ പോ​യി​ന്‍റ്, കു​ണ്ട​ള, ടോ​പ് സ്റ്റേ​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. റോ​ഡ് ത​ക​ർ​ന്ന​തു​മൂ​ലം ഒ​രു​നി​ര​യാ​യി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​ള്ള സ​മ​യ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും ഉ​ണ്ടാ​കു​ന്നു​ണ്ട്.