ന്യൂ​മാ​ൻ കോ​ള​ജി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി - അ​ധ്യാ​പ​ക സം​ഗ​മം
Wednesday, January 22, 2020 10:40 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മ​ഹാ​സ​മ്മേ​ള​നം ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക്കാ​യി കോ​ള​ജി​ൽ പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യും കോ​ത​മം​ഗ​ലം മെ​ത്രാ​നു​മാ​യ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ക്കും.
ര​ജി​സ്ട്രാ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​നേ​ജ​ർ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ലും വെ​ബ്സൈ​റ്റ്, ബാ​ങ്ക് രേ​ഖ​ക​ൾ യ​ഥാ​ക്ര​മം മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ടി.​എം ജോ​സ​ഫും റ​വ. ഡോ. ​വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ടും നി​ർ​വ​ഹി​ക്കും.
നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര വ്ദ്യാ​ർ​ഥി​ക​ളെ സം​ഘ​ട​നി​യി​ലേ​യ്ക്കു പ്ര​വേ​ശി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി എ​സ്പി പി.​കെ മ​ധു നി​ർ​വ​ഹി​ക്കും.
26ന് ​വൈ​കു​ന്നേ​രം 4.30ന് ​കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം പൂ​ർ​വ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ​ഘാ​ട​നം ചെ​യ്യും. പൂ​ർ​വ്വ വി​ദ്യാ​ർ​ഥി​യാ​യ ബി​ഷ​പ് മാ​ർ അ​ത്ത​നാ​സി​യോ​സ് അ​നു​ഗ്ര​ഹ പ്രാ​ഭാ​ഷ​ണം ന​ട​ത്തും.