വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ മ​രം വെ​ട്ടി​മാ​റ്റി​യി​ല്ലെ​ന്ന് പ​രാ​തി
Wednesday, January 22, 2020 10:40 PM IST
മൂ​ല​മ​റ്റം: റ​ബ​ർ​മ​രം വൈ​ദ്യു​തി ലൈ​നി​ൽ വീ​ണ് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും വെ​ട്ടി​മാ​റ്റി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. ജ​ല​ന്ത​ർ​സി​റ്റി​യി​ലാ​ണ് ഇ​ന്ന​ലെ രാ​വ​ലെ 11ഓ​ടെ റ​ബ​ർ മ​രം വൈ​ദ്യു​തി ലൈ​നി​ലേ​യ്ക്ക് ഒ​ടി​ഞ്ഞു​വീ​ണ​ത്. ഇ​തോ​ടെ ജ​ല​ന്ത​ർ​സി​റ്റി​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചു. മ​രം വെ​ട്ടി​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ചു​പ​റ​ഞ്ഞ നാ​ട്ടു​കാ​രോ​ട് ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ച് വി​വ​രം പ​റ​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​ളി​ച്ച​പ്പോ​ൾ പോ​ലീ​സി​നെ അ​റി​യി​ക്കാ​നാ​ണ് പ​റ​ഞ്ഞ​ത്. ഇ​തോ​ടെ മ​രം വെ​ട്ടി​മാ​റ്റാ​ൻ ആ​ളി​ല്ലാ​താ​യി. രാ​ത്രി വൈ​കി​യും മ​രം മാ​റ്റി വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ച്ചി​ല്ല. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ ക​ന്പി മാ​റ്റി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. മ​രം മാ​റ്റി വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.