ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Wednesday, January 22, 2020 10:40 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ബാ​ർ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സീം ത​ള്ളി.
തൊ​ടു​പു​ഴ മൂ​ണ്‍​ലി​റ്റ് ബാ​റി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യ പാ​ല​ക്കാ​ട് ക​ണ്ണം​ചി​റ മേ​ലേ​ചൂ​ർ​ക്കു​ന്ന് സ​ൽ​പ്ര​കാ​ശ് , കാ​ഷ്യ​ർ മ​നു​മോ​ഹ​ൻ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി കൊ​ന്പ​നാ​പ​റ​ന്പി​ൽ മാ​ഹി​ൻ , ഇ​ട​വെ​ട്ടി തൊ​ട്ടി​യി​ൽ ജി​ൻ​സ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്.
ക​ഴി​ഞ്ഞ 28ന് ​ബാ​ർ അ​ട​ച്ച​തി​നു ശേ​ഷം സ​ൽ​പ്ര​കാ​ശും മ​നു​മോ​ഹ​നും സ്കൂ​ട്ട​റി​ൽ വേ​ങ്ങ​ത്താ​ന​ത്തു​ള്ള താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വ​ഴി കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ സ്കൂ​ട്ട​ർ ത​ട​ഞ്ഞു നി​ർ​ത്തി ഇ​രു​വ​രെ​യും ക​ന്പി​വ​ടി​യ്ക്ക് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.
മ​ദ്യ​പി​ച്ച് ബാ​റി​ൽ ബ​ഹ​ളം വ​ച്ച​തി​ന് പ്ര​തി​ക​ളെ ഇ​വി​ടെ നി​ന്നും ഇ​റ​ക്കി വി​ട്ട​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രെ ഇ​വ​ർ ആ​ക്ര​മി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി സി​പി​എം ഇ​ട​വെ​ട്ടി ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം ചേ​രും​ചു​വ​ട്ടി​ൽ സി.​ജെ. അ​നൂ​പി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.​തു​ട​ർ​ന്നാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​സു​നി​ൽ​ദ​ത്ത് ഹാ​ജ​രാ​യി.