ക​ർ​ഷ​ക അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ന​ട​പ​ടി വേ​ണം: ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Wednesday, January 22, 2020 10:39 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ ക​ർ​ഷ​ക ജ​ന​ത​യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ക​ർ​ഷ​ക​ർ​ക്കെ​തി​രേ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.
കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ പ്ര​ത്യേ​കി​ച്ച് ഹൈ​റേ​ഞ്ചി​ലെ കു​ടി​യേ​റ്റ ജ​ന​ത മു​ന്പെ​ങ്ങും ഇ​ല്ലാ​ത്ത​വി​ധം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം കാ​ർ​ഷി​ക​മേ​ഖ​ല​യെ ത​ക​ർ​ക്കു​ക​യാ​ണ്. വ​ർ​ധി​ച്ചു​വ​രു​ന്ന ഭീ​മ​മാ​യ ഉ​ൽ​പാ​ദ​ന ചെ​ല​വ്, ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച, വി​ക​സ​ന​വി​രു​ദ്ധ ഭൂ​നി​യ​മ​ങ്ങ​ൾ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ക​ർ​ഷ​ക​ർ ഒ​ന്നാ​കെ ദു​രി​ത​ത്തി​ലാ​ണ്. പ്ര​ള​യാ​ന​ന്ത​ര കാ​ർ​ഷി​ക ത​ക​ർ​ച്ച അ​തീ​വ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണ്. ഇ​ടു​ക്കി പാ​ക്കേ​ജി​നെ സം​ബ​ന്ധി​ച്ച് പ​ല​വ​ട്ടം വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഇ​ന്നും മ​രീ​ചി​ക​യാ​യി തു​ട​രു​ക​യാ​ണ്. പാ​ടേ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ട ഒ​രു ജ​ന​ത​യാ​യി കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ മാ​റി​യി​രി​ക്കു​ന്നു. എ​ന്തി​നാ​ണ് ഇ​ടു​ക്കി​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി ഒ​രു നി​യ​മം എ​ന്ന് കോ​ട​തി​പോ​ലും ചോ​ദി​ച്ച നി​ർ​മാ​ണ നി​രോ​ധ​നം പോ​ലു​ള്ള ക​രി​നി​യ​മ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ച്ചി​രി​ക്കു​ന്ന​തി​ൽ കൗ​ണ്‍​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും നാ​ടി​ന്‍റെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യ്ക്കും​വേ​ണ്ടി അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്ന ക​ർ​ഷ​ക ജ​ന​ത​യു​ടെ ക​ണ്ണീ​ർ തു​ട​യ്ക്കാ​നു​ത​കു​ന്ന അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.