കു​റ​ത്തി​ക്കു​ടി​യു​ടെ പ്ര​തി​ഷേ​ധം ആ​ർ​ഡി​ഒ ഓ​ഫീ​സി​നു​മു​ന്നി​ൽ അ​ല​യ​ടി​ച്ചു
Wednesday, January 22, 2020 10:39 PM IST
അ​ടി​മാ​ലി: വി​ദൂ​ര ഗോ​ത്ര​മേ​ഖ​ല​യാ​യ കു​റ​ത്തി​ക്കു​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ ദേ​വി​കു​ളം ആ​ർ​ഡി​ഒ ഓ​ഫീ​സി​നു​മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഡാ​ണ് മു​തു​വാ​ൻ സ​മു​ദാ​യ​ക്കാ​ർ താ​മ​സി​ക്കു​ന്ന കു​റ​ത്തി​ക്കു​ടി.
കാ​ല​ങ്ങ​ളാ​യി ത​ങ്ങ​ളെ എ​ല്ലാ​വി​ധ​ത്തി​ലും സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് കു​റ​ത്തി​യി​ലെ ഗോ​ത്ര​നി​വാ​സി​ക​ൾ ആ​രോ​പി​ച്ചു. കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ വി​ക​സ​നം, ചി​ക​ത്സ, വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സാ​ധ്യ​മാ​ക്കാ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ് ആ​ദി​വാ​സി​ക​ൾ ദേ​വി​കു​ളം ആ​ർ​ഡി​ഒ ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
പ്ര​തി​ഷേ​ധ സ​മ​രം ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റം ഉ​ദ്ഘാ​ട​നം​ചെ​യ്തു. കു​റ​ത്തി​യി​ലെ ആ​ദി​വാ​സി​ക​ളെ കേ​വ​ലം വോ​ട്ടു​ബാ​ങ്കു​ക​ളാ​യി മാ​ത്രം ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഫാ. ​ജി​നോ പു​ന്ന​മ​റ്റം കു​റ്റ​പ്പെ​ടു​ത്തി.
പ്ര​തി​ഷേ​ധ സ​മ​ര​മെ​ങ്കി​ലും പ​ര​ന്പ​രാ​ഗ​ത രീ​തി​ക​ൾ ഉ​പേ​ക്ഷി​ക്കാ​തെ​യാ​യി​രു​ന്നു ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ദേ​വി​കു​ള​ത്തെ​ത്തി​യ​ത്. മു​ള​ക്കു​റ്റി​യി​ൽ കു​ടി​വെ​ള്ള​വും വെ​യി​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഈ​റ്റ​യി​ല​യും ക​രു​തി​യാ​ണ് ആ​ർ​ഡി​ഒ ഓ​ഫീ​സി​നു​സ​മീ​പം സ​മ​ര​ക്കാ​ർ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.
പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ഉൗ​രു​മൂ​പ്പ​ൻ മാ​യാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി ജോ​സ​ഫ്, ഗോ​പി നാ​ഗ​ല​പ്പ​ൻ, ടി.​പി. ജോ​സ​ഫ്, ഷാ​ജി ചി​ല​ന്പി​ൽ, കു​ട്ടി​ച്ച​ൻ തോ​ട്ട​മ​റ്റം, പി.​ടി. മാ​ണി, പ്ര​വീ​ണ്‍ ജോ​സ്, ബി​നോ​യി ബേ​ബി, സു​ധാ​ക​ര​ൻ കൊ​ച്ച് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കു​ടി​ശി​ഖ ന​ൽ​കു​ക, വ​ന്യ​മൃ​ഗാ​ക്ര​മ​ണം ത​ട​യാ​ൻ പ​ദ്ധ​തി​യൊ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും മു​തു​വാ​ൻ സ​മു​ദാ​യ​ക്കാ​ർ ഉ​ന്ന​യി​ച്ചു.