പ​രാ​തി പ​രി​ഹാ​രം: ആ​ദ്യ അ​ദാ​ല​ത്ത് ഫെബ്രു​വ​രി 20ന് ​തൊ​ടു​പു​ഴ​യി​ൽ
Wednesday, January 22, 2020 10:39 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ​ക​ള​ക്ട​ർ അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ദ്യ അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രി 20ന് ​തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തും.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രാ​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ സ​മ​ർ​പ്പി​ക്കാം. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി, പ്ര​കൃ​തി​ക്ഷോ​ഭം, റേ​ഷ​ൻ​കാ​ർ​ഡ് ബി​പി​എ​ൽ ആ​ക്കു​ന്ന​ത് എ​ന്നി​വ​യൊ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ അ​പേ​ക്ഷ​hthps://edtsirict.kerala.gov.in/ എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന നേ​രി​ട്ടോ അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ മു​ഖേ​ന​യോ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കാം.
ഫെ​ബ്രു​വ​രി 20ന് ​തൊ​ടു​പു​ഴ​യി​ലും, 25ന് ​ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലും 28ന് ​ഇ​ടു​ക്കി താ​ലൂ​ക്കി​ലും മാ​ർ​ച്ച് മൂ​ന്നി​ന് പീ​രു​മേ​ട് താ​ലൂ​ക്കി​ലും ആ​റി​ന് ദേ​വി​കു​ളം താ​ലൂ​ക്കി​ലു​മാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്.