വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Wednesday, January 22, 2020 10:36 PM IST
ക​ട്ട​പ്പ​ന: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള​ള 2020-ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ 34 വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക മു​നി​സി​പ്പ​ൽ ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് പ്ര​ദ​ർ​ശി​പ്പി​ച്ചു. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ക​മ്മീ​ഷ​ന്‍റെ വെ​ബ് സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.
വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഫെ​ബ്രു​വ​രി 14-നു​മു​ന്പ് ന​ൽ​ക​ണം.

രാ​ജ​കു​മാ​രി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള 2020-ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ശാ​ന്ത​ൻ​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ്, പൂ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ്, ഉ​ടു​ന്പ​ൻ ചോ​ല താ​ലൂ​ക്ക് ഓ​ഫീ​സ്, ദേ​വി​കു​ളം ബ്ലോ​ക്ക് ഓ​ഫീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് എ​ന്നി​വ​ട​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ഇ​ല​ക്‌ഷൻ ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ൾ / ആ​ക്ഷേ​പ​ങ്ങ​ൾ എ​ന്നി​വ ഫെ​ബ്രു​വ​രി 14 വ​രെ സ്വീ​ക​രി​ക്കും.

ഗ​ണി​തോ​ത്സ​വം
സമാപിച്ചു

കു​ഴി​ത്തൊ​ളു: ദീ​പ ഹൈ​സ്കൂ​ളി​ൽ ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല ഗ​ണി​തോ​ത്സ​വം ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ് മോ​ളി ജോ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 100 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.