ക​ട്ട​പ്പ​ന​യു​ടെ വെ​ളി​ച്ച​ദാ​രി​ദ്ര്യ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു
Wednesday, January 22, 2020 10:36 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വൈ​ദ്യു​തി ബോ​ർ​ഡി​ന് മ​ന്ത്രി എം.​എം. മ​ണി നി​ർ​ദേ​ശം​ന​ൽ​കി. ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
ക​ട്ട​പ്പ​ന സ​ബ് സ്റ്റേ​ഷ​ന്‍റെ ശേ​ഷി 66 കെ​വി​യി​ൽ​നി​ന്നും 110 കെ​വി​യാ​യി ഉ​യ​ർ​ത്തു​ന്ന കാ​ര്യം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം.
നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു​മാ​ണ് ക​ട്ട​പ്പ​ന​യി​ൽ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന സ​ബ്സ്റ്റേ​ഷ​ൻ 110 കെ​വി​യാ​ക്കു​ന്പോ​ൾ ഫീ​ഡ​റു​ക​ളു​ടെ ശേ​ഷി​യും ഉ​യ​ർ​ത്ത​ണം. ക​ട്ട​പ്പ​ന ടൗ​ണ്‍ ഉ​ൾ​പ്പെ​ടു​ന്ന 25 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ബ​യ​ർ ക​ണ്ട​ക്ട​ർ കേ​ബി​ളു​ക​ൾ (പു​റം ആ​വ​ര​ണ​മി​ല്ലാ​ത്ത ക​ന്പി​മാ​ത്ര​മു​ള്ള ലൈ​ൻ) മാ​റ്റി ഏ​രി​യ​ൽ ബ​ണ്ടി​ൽ​ഡ്് കേ​ബി​ൾ (എ​ബി​സി, പു​റം ആ​വ​ര​ണ​മു​ള്ള കേ​ബി​ൾ) സ്ഥാ​പി​ക്കാ​നും ത​ത്വ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. എ​ബി​സി കേ​ബി​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ കേ​ബി​ൾ മു​റി​ഞ്ഞും മ​റ്റും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സ​വും വൈ​ദ്യു​തി​യു​ടെ പ്ര​സ​ര​ണ ന​ഷ്ട​വും ഒ​ഴി​വാ​ക്കാം. ഹൈ​റേ​ഞ്ചു​മേ​ഖ​ല​യി​ൽ ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന മ​റ്റൊ​രു വൈ​ദ്യു​തി​ത​ട​സ പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ ചെ​ങ്കു​ളം, മൂ​ല​മ​റ്റം പ​വ​ർ ഹൗ​സു​ക​ളി​ൽ​നി​ന്നും വാ​ഴ​ത്തോ​പ്പ് പ​വ​ർ ഹൗ​സി​ലെ​ത്തി​ച്ചാ​ണ് ഹൈ​റേ​ഞ്ചി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​ത്. വാ​ഴ​ത്തോ​പ്പ് സ​ബ് സ്റ്റേ​ഷ​നി​ൽ​നി​ന്നും ക​ട്ട​പ്പ​ന​യ്ക്കു​സ​മീ​പം നി​ർ​മ​ലാ​സി​റ്റി വ​ഴി നെ​ടു​ങ്ക​ണ്ടം സ​ബ്സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന വൈ​ദ്യു​തി​യാ​ണ് ക​ട്ട​പ്പ​ന സ​ബ്സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്. ക​ട്ട​പ്പ​ന - നെ​ടു​ങ്ക​ണ്ടം 110 കെ​വി ലൈ​നാ​ക്കി​യി​ട്ടു​ണ്ട്്.
മൂ​ല​മ​റ്റ​ത്തു​നി​ന്നു​ള്ള കാ​ടും മേ​ടും ക​യ​റി​യു​ള്ള ഈ ​ഫീ​ഡ​റി​ൽ എ​വി​ടെ​യെ​ങ്കി​ലും ത​ട​സ​മു​ണ്ടാ​യാ​ൽ ഹൈ​റേ​ഞ്ച് ഇ​രു​ട്ടി​ലാ​കും ഇ​തി​നു പ​രി​ഹാ​ര​മാ​യി രാ​ജാ​ക്കാ​ട് കു​ത്തു​ങ്ക​ൽ പ​വ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നും മ​റ്റൊ​രു ഫീ​ഡ​ർ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ചാ​ൽ ര​ണ്ടു ലൈ​നു​ക​ളി​ൽ​നി​ന്നു​മു​ള്ള വൈ​ദ്യു​തി ബാ​ക് ഫീ​ഡ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ ഹൈ​റേ​ഞ്ചി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഇ​തി​ന്‍റെ ലൈ​ൻ ജോ​ലി​ക​ൾ മി​ക്കാ​വാ​റും തീ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ഞ്ചു​കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം​കൂ​ടി പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ഇ​വി​ടെ ടെ​ൻ​ഡ​ർ എ​ടു​ക്കാ​നാ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ജോ​ലി വൈ​കു​ന്ന​തെ​ന്നാ​ണ് ബോ​ർ​ഡ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ഇ​തി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ണ്ട്.
നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളെ​ല്ലാം ബോ​ർ​ഡു​ത​ന്നെ സ​പ്ലൈ​ചെ​യ്ത് ലേ​ബ​ർ മാ​ത്രം ക​രാ​ർ ന​ൽ​കു​ന്ന ടേ​ണ്‍ കീ ​സ​ന്പ്ര​ദാ​യ​ത്തി​ലു​ള്ള വ​ർ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ കെഎ​സ്ഇ​ബി​ക്കു​ള്ള​ത്. ഹൈ​റേ​ഞ്ചി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ​വ​ച്ച് സാ​ധാ​ര​ണ നി​ര​ക്കി​ൽ​നി​ന്നും കൂ​ടി​യ നി​ര​ക്കി​ലേ ക​രാ​ർ പോ​കൂ എ​ന്ന​ത് സാ​ങ്കേ​തി​ക​പ്ര​ശ​നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തു പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം.