ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്തി​ന് ഇ​ന്നും ശ​നി​ദി​ശ ത​ന്നെ
Tuesday, January 21, 2020 10:26 PM IST
അ​ടി​മാ​ലി: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടും സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗോ​ത്ര പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​നം ഇ​പ്പോ​ഴും അ​ക​ലെ​യാ​ണ്.
കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​ന​ട​ക്കം പ​ത്തു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും ചെ​ല​വ​ഴി​ച്ച​ത് നാ​ലു​കോ​ടി രൂ​പ മാ​ത്ര​മാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ളും ഗോ​ത്ര​നി​വാ​സി​ക​ളും ആ​രോ​പി​ക്കു​ന്നു.
ആ​ദി​വാ​സി​ക​ളു​ടെ സ​മ​ഗ്ര​മാ​യ ഉ​ന്ന​മ​നം ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്ന മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഇ​ട​മ​ല​ക്കു​ടി​യെ സ്വ​ത​ന്ത്ര പ​ഞ്ചാ​യ​ത്താ​യി മാ​റ്റി​യ​ത്. ശേ​ഷം ഗോ​ത്ര​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും ഒ​ന്നും വേ​ണ്ട​വി​ധം ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്കു​ള്ള റോ​ഡു​വി​ക​സ​ന​ത്തി​ന​ട​ക്കം അ​നു​വ​ദി​ച്ച പ​ത്ത​ര കോ​ടി രൂ​പ എ​ന്തു​ചെ​യ്തു​വെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​നി​യും വ്യ​ക്ത​മാ​യ ഉ​ത്ത​ര​മി​ല്ല. റോ​ഡു​വി​ക​സ​ന​ത്തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി നാ​ലു​കോ​ടി ചെ​ല​വ​ഴി​ച്ചെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. എ​ന്നാ​ൽ ഇ​പ്പോ​ഴും കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ അ​വ​സ്ഥ ഏ​റെ ദ​യ​നീ​യ​മാ​ണ്.
പാ​തി​വ​ഴി​യി​ൽ നി​ല​ച്ച പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല.
നി​ർ​മാ​ണ ഫ​ണ്ട​നു​വ​ദി​ച്ച​ത് ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​യി​രു​ന്നെ​ങ്കി​ലും ന​ട​ത്തി​പ്പ് ചു​മ​ത​ല വ​നം വ​കു​പ്പി​നെ​യാ​യി​രു​ന്നു. വ​ന സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​നം​വ​കു​പ്പ് അ​ട്ടി​മ​റി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.