ദേ​വി​യാ​ർ പു​ഴ​യു​ടെ കൈ​ത്തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ കു​മി​യു​ന്നു
Tuesday, January 21, 2020 10:26 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​നി​ന്നും മ​ലി​ന​ജ​ലം ദേ​വി​യാ​ർ പു​ഴ​യു​ടെ ഭാ​ഗ​മാ​യു​ള്ള കൈ​ത്തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ കൈ​ത്തോ​ട്ടി​ലെ ഒ​ഴു​ക്ക് നി​ല​യ്ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ്.
വ​ലി​യ തോ​തി​ലു​ള്ള ദു​ർ​ഗ​ന്ധ​ത്തി​നൊ​പ്പം കൊ​തു​കു പെ​രു​കു​ന്ന​തി​നും ഇ​ത് ഇ​ട​വ​രു​ത്തു​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന മ​ലി​ന​ജ​ലം സം​സ്ക​രി​ക്കാ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ച്ചാ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ൾ ചി​ക​ത്സ തേ​ടി​യെ​ത്തു​ന്ന ആ​തു​രാ​ല​യം​ത​ന്നെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​വ​രു​ത്തും​വി​ധം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ക്കു​ന്ന കൈ​ത്തോ​ടി​നു സ​മീ​പ​മാ​ണ് ആ​ശു​പ​ത്രി​യു​ടെ നി​യ​ന്ത്ര​ണ​മു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും കോ​ട​തി​യും ട്ര​ഷ​റി​യും ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കെ​ട്ടി​കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം ഒ​ഴു​ക്കി​ക്ക​ള​യാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്ന​തി​നൊ​പ്പം വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും സ​മീ​പ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.