പൗ​ര​ത്വ ഭേ​ദ​ഗ​തി: പ്ര​തീ​കാ​ത്മ​ക സ​മ​ര​വു​മാ​യി ഷാ​ജി
Tuesday, January 21, 2020 10:25 PM IST
തൊ​ടു​പു​ഴ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോ തൊ​ഴി​ലാ​ളി​യു​ടെ ഒ​റ്റ​യാ​ൾ സ​മ​രം. ഓ​ട്ടോ ഡ്രൈ​വ​റും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പ​ള്ളി മു​ണ്ട​യ്ക്ക​ൽ എം.​കെ.​ഷാ​ജി​യാ​ണ് ത​ല​യി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ശ​വ​പ്പെ​ട്ടി ചു​മ​ന്ന് ശ​രീ​രം ച​ങ്ങ​ല​ക​ളാ​ൽ ബ​ന്ധി​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും 25 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് തൊ​ടു​പു​ഴ​യി​ലെ​ത്തി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 10ന് ​മൂ​വാ​റ്റു​പു​ഴ ക​ക്ക​ടാ​ശേ​രി​യി​ൽ നി​ന്നാ​ണ് ഷാ​ജി ശ​വ​പ്പെ​ട്ടി​യു​മാ​യി ന​ട​ന്നു തു​ട​ങ്ങി​യ​ത്. മൂ​വാ​റ്റു​പു​ഴ ടൗ​ണ്‍, വാ​ഴ​ക്കു​ളം വ​ഴി തൊ​ടു​പു​ഴ​യി​ൽ എ​ത്തി തൊ​ടു​പു​ഴ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്നി​ൽ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച​ശേ​ഷം മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം വൈ​കു​ന്നേ​ര​ത്തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഒ​ട്ടേ​റെ പേ​ർ സ​മ​ര​ത്തി​നു പി​ന്തു​ണ അ​റി​യി​ച്ചു. ഇ​തി​നു മു​ൻ​പും വേ​റി​ട്ട ഒ​റ്റ​യാ​ൾ സ​മ​ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് ഷാ​ജി. അ​ഴി​മ​തി​ക്കെ​തി​രെ സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലും എ​ൻ​ഡോ സ​ൾ​ഫാ​ൻ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യ്ക്കു മു​ന്നി​ൽ കു​രി​ശി​ൽ കി​ട​ന്നും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ട്ടു​കു​ത്തി നി​ന്നു​ള്ള സ​മ​രം ഉ​ൾ​പ്പെ​ടെ 2007 മു​ത​ൽ വ്യ​ത്യ​സ്ത സ​മ​ര​ങ്ങ​ൾ ഷാ​ജി ന​ട​ത്തി​യി​ട്ടു​ണ്ട്.
സ​മ​ര​ങ്ങ​ൾ​ക്കു പു​റ​മെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ഓ​ട്ടോ ഓ​ടി​ച്ചു ല​ഭി​ക്കു​ന്ന വ​രു​മാ​നം മാ​ത്ര​മാ​ണ് അ​മ്മ​യും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള ഷാ​ജി​യു​ടെ ഏ​ക ആ​ശ്ര​യം. ഇ​തി​ൽ നി​ന്നാ​ണ് സ​മ​ര​ങ്ങ​ൾ​ക്കും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​ത്.