കാ​ന്തി​പ്പാ​റ ഹൈ​സ്കൂ​ളി​ൽ ഗ​ണി​തോ​ത്സ​വം
Monday, January 20, 2020 10:46 PM IST
കാ​ന്തി​പ്പാ​റ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന മൂ​ന്നു​ദി​വ​സ​ത്തെ പ​ഞ്ചാ​യ​ത്ത് ത​ല ഗ​ണി​തോ​ത്സ​വം കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ തു​ട​ങ്ങി.
സ​ർ​വ ശി​ക്ഷ അ​ഭി​യാ​ന്‍റെ കീ​ഴി​ൽ നെ​ടു​ങ്ക​ണ്ടം ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാ​പ​തി, രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജൂ​ബി അ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് ഹെ​ഡ്മി​സ്ട്ര​സ് ക​രോ​ളി​ൻ ജോ​സ്, അ​ധ്യാ​പ​ക​രാ​യ ക​ല ബേ​ബി, ഡെ​ൽ​റ്റി മാ​ത്യു, മാ​യ മ​രി​യ മൈ​ക്കി​ൾ, അ​രു​ണ്‍ ജോ​ർ​ജ്, പി.​ജി. ആ​ഷാ​മോ​ൾ, കെ.​വി. ജി​പ്സ, ഷി​ൻ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.