ആ​ശു​പ​ത്രി​യു​ടെ ജ​ന​ൽ​പാ​ളി​ക​ൾ മോ​ഷ​ണം​പോ​യി
Monday, January 20, 2020 10:46 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ച നെ​ടു​ങ്ക​ണ്ടം താ​ലു​ക്കാ​ശു​പ​ത്രി​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ 50 ജ​ന​ൽ പാ​ളി​ക​ൾ മോ​ഷ​ണം​പോ​യി. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ 500 മീ​റ്റ​ർ മാ​റി​യാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി. ഇ​വി​ടെ​നി​ന്നും ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 50 ജ​ന​ൽ പാ​ളി​ക​ൾ, ര​ണ്ട് ഡെ​സ്കു​ക​ൾ, ഏ​താ​നും പ​ല​ക​ക​ൾ എ​ന്നി​വ​യാ​ണ് മോ​ഷ​ണം​പോ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​നാ​ണ് പൊ​ളി​ക്ക​ൽ ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. ക​രാ​റു​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച പൊ​ളി​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ത്തി​യി​രു​ന്നു. രാ​ത്രി ഏ​ഴി​നു​ശേ​ഷം ക​രാ​റു​കാ​ര​നും തൊ​ഴി​ലാ​ളി​ക​ളും മ​ട​ങ്ങി. ഇ​തി​നു​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ജ​ന​ലു​ക​ളും മ​റ്റും മോ​ഷ​ണം​പോ​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര​ൻ പി.​എ​ൻ. മു​ര​ളീ​ധ​ര​ൻ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.