ചെ​മ്മ​ണ്ണാ​ർ സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​ന​വും
Monday, January 20, 2020 10:46 PM IST
നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മ്മേ​ള​ന​വും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും ന​ട​ന്നു.
മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ ക​ലാ​കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.
ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ, ഉ​ടു​ന്പ​ൻ​ചോ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല മു​രു​കേ​ശ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വൈ​ദി​ക​ർ, അ​ധ്യാ​പ​ക - വി​ദ്യാ​ർ​ഥ​ത്ഥി പ്ര​തി​നി​ധി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ദീ​ർ​ഘ​കാ​ലം സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി സേ​വ​നം​ചെ​യ്ത ജോ​സ​ഫ് ജോ​ണ്‍, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ അ​നീ​സ്, സി​സ്റ്റ​ർ ജാ​സ്മി​ൻ എ​ന്നി​വ​രാ​ണ് സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന​ത്.