വി​ല​യി​ല്ല; കാ​ബേ​ജ് ക​ർ​ഷ​ക​ർ​ക്ക് ദു​രി​തം
Monday, January 20, 2020 10:46 PM IST
അ​ടി​മാ​ലി: വി​ല​യി​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് വ​ട്ട​വ​ട​യി​ലെ കാ​ബേ​ജ് ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​ശേ​ഷം കി​ലോ​ഗ്രാ​മി​ന് ഒ​ൻ​പ​തു​രൂ​പ​യാ​ണ് ഇ​ത്ത​വ​ണ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഒ​രു​മാ​സം മു​ന്പു​വ​രെ 14 രൂ​പ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 17 മു​ത​ൽ 19 രൂ​പ​വ​രെ ല​ഭി​ച്ചി​രു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ല​ഭ്യ​ത കൂ​ടു​ത​ലു​ള്ള കോ​വി​ലൂ​ർ, സ്വാ​മി​യാ​ർ അ​ള, വ​ത്സ​പ്പെ​ട്ടി, ചി​ല​ന്തി​യാ​ർ, പ​ഴ​ത്തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്ത് കാ​ബേ​ജ് കൃ​ഷി ന​ട​ത്തു​ന്ന​ത്. പ്രാ​ദേ​ശി​ക മൊ​ത്ത ക​ച്ച​വ​ട​ക്കാ​രാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്ന് കാ​ബേ​ജ് വാ​ങ്ങു​ന്ന​ത്.

ക​ർ​ണാ​ട​ക​യി​ലെ ഹൊ​സൂ​രി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ കാ​ബേ​ജ് മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​താ​ണ് വ​ട്ട​വ​ട കാ​ബേ​ജി​ന്‍റെ വി​ല​യി​ടി​ഞ്ഞ​തി​നു കാ​ര​ണം. കാ​ബേ​ജി​ന്‍റെ വി​ല​യി​ടി​ഞ്ഞ​തോ​ടെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഓ​രോ ക​ർ​ഷ​ക​നും ന​ഷ്ട​പ്പെ​ട്ട​ത്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​പെ​ട്ട് ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​വു​ക​യാ​ണ് വി​ല​ത്ത​ക​ർ​ച്ച.