വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്ത് സ​ർ​ക്കാ​ർ ന​ൽകി​യ വാ​ഗ്ദാ​നം പാ​ലി​ച്ചു: മ​ന്ത്രി എം.​എം.​മ​ണി
Monday, January 20, 2020 10:44 PM IST
ഇ​ടു​ക്കി: വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്ത് സ​ർ​ക്കാ​ർ ന​ൽകി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ച​താ​യി മ​ന്ത്രി എം.​എം.​മ​ണി.
ജി​ല്ലാ വൈ​ദ്യു​തി അ​ദാ​ല​ത്ത് ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം എ​ന്ന പ്ര​ഖ്യാ​പി​ത ല​ക്ഷ്യം യാ​ഥാ​ർ​ഥ്യ​മാ​യി. ലോ​ഡ് ഷെ​ഡിം​ഗ് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.
പ​ര​മാ​വ​ധി പ​രാ​തി​യി​ല്ലാ​തെ ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ന​ല്കി​യു​ള്ള വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കൗ​ണ്‍​സി​ല​ർ മ​നോ​ജ് എം.​തോ​മ​സ്, കെ ​എ​സ് ഇ ​ബി ഡി​സ്ട്രി​ബ്യൂ​ഷ​ൻ ആ​ൻ​ഡ് ഐ​ടി ഡ​യ​റ​ക്ട​ർ പി.​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കെ ​എ​സ് ഇ ​ബി ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്.​പി​ള്ള സ്വാ​ഗ​ത​വും മ​ധ്യ​മേ​ഖ​ല ചീ​ഫ് എ​ൻ​ജി​നിയ​ർ ജെ​യിം​സ് എം. ​ഡേ​വി​ഡ് ന​ന്ദി​യും പ​റ​ഞ്ഞു.
മു​ൻ​കൂ​ർ ല​ഭി​ച്ച​ത് 714
പ​രാ​തിക​ൾ

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ ന​ൽ​കാ​ൻ 18 വ​രെ​യാ​ണ് കെ ​എ​സ് ഇ ​ബി സ​മ​യം ന​ൽ​കി​യി​രു​ന്ന​ത്. അ​താ​ത് സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ലും ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ളി​ലും പ​രാ​തി​ക​ൾ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി. അ​വ​യി​ൽ 367 പ​രാ​തി​ക​ൾ പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. 76 പ​രാ​തി​ക​ൾ ബി​ൽ തു​ക സം​ബ​ന്ധി​ച്ചും 139 പ​രാ​തി​ക​ൾ വോ​ൾ​ട്ടേ​ജ് ക്ഷാ​മം സം​ബ​ന്ധി​ച്ചും ല​ഭി​ച്ചി​രു​ന്നു. 32 പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​നു മു​ന്പ് ത​ന്നെ പ​രി​ഹ​രി​ച്ചു. സ​ർ​ക്കി​ൾ ഡെ​പ്യൂട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ ചെ​യ​ർ​മാ​നും ക​ണ്‍​വീ​ന​റു​മാ​യി വൈ​ദ്യു​ത ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ട്ട ക​മ്മി​റ്റി​യാ​ണ് പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. അ​ദാ​ല​ത്ത് ദി​ന​ത്തി​ലും പു​തി​യ പ​രാ​തി​ക​ളും പ​ഴ​യ പ​രാ​തി​ക​ളും പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ളി​ൽ സ്വീ​ക​രി​ച്ചു. ഓ​രോ പ​രാ​തി​യും അ​താ​ത് സെ​ക്ഷ​ൻ കൗ​ണ്ട​റി​ൽ പ​രി​ശോ​ധി​ച്ച​ശേ​ഷം ജി​ല്ലാ കൗ​ണ്ട​റി​ൽ എ​ത്തി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

കേ​ബി​ളി​ലൂ​ടെ വൈ​ദ്യു​തി;
എം​എ​ൽ​എ യു​ടെ
ശിപാ​ർ​ശ മ​ന്ത്രി
അം​ഗീ​ക​രി​ച്ചു

ഇ​ടു​ക്കി: ക​ട്ട​പ്പ​ന ടൗ​ണി​ൽ വൈ​ദ്യു​തി വി​ത​ര​ണം കേ​ബി​ളി​ലൂ​ടെ​യാ​ക്ക​ണ​മെ​ന്ന അ​ദാ​ല​ത്ത് യോ​ഗാ​ധ്യ​ക്ഷ​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ എം ​എ​ൽ എ ​യു​ടെ ശി​പാ​ർ​ശ മ​ന്ത്രി എം.​എം. മ​ണി അം​ഗീ​ക​രി​ച്ചു. ന​ഗ​ര​ത്തി​ലെ സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​ന് വൈ​ദ്യു​തി പോ​സ്റ്റു​ക​ളും മ​റ്റും ഭീ​ഷ​ണി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം എം​എ​ൽ​എ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. കേ​ബി​ളി​ലാ​ക്കു​ക​യോ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്തു കൂ​ടി ലൈ​ൻ സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് കേ​ബി​ളാ​ണ് ഏ​റ്റ​വും ഉ​ചി​ത​മെ​ങ്കി​ൽ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് നി​ർ​ദേ​ശി​ച്ചു.