ഇ​ത് അ​പൂ​ർ​വം;​ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​ പേ​ർ​ക്ക് പി​ച്ച്എ​ഡി
Monday, January 20, 2020 10:44 PM IST
തൊടുപുഴ:​അ​പൂ​ർ​വ​നേ​ട്ട​ത്തി​ന്‍റെ ആ​ത്മ​ഹ​ർ​ഷ​ത്തി​ലാ​ണ് ആ​യ​വ​ന വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ കു​ടും​ബം.​ഈ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ഒ​രേ സ​മ​യം പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷം അ​ല ത​ല്ലു​ക​യാ​ണ് ഇ​വി​ടെ.
മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഫെ​ൽ​സ് സാ​ജു രാ​ജ​സ്ഥാ​ൻ ജെ​ജെ​ടി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു ഫാ​ർ​മ​സി​യി​ൽ പി​എ​ച്ച്ഡി നേ​ടി​യ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ജാ​സ്മി​ൻ ജോ​സ് വെ​ല്ലൂ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്നു ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലും പി​എ​ച്ച്ഡി നേ​ടി.​
ഫെ​ൽ​സ് സാ​ജു​വി​ന്‍റെ സ​ഹോ​ദ​രി​യും തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം ഗ​സ്റ്റ് ല​ക്ച​റ​റു​മാ​യ അ​ഭി​ന​മേ​രി സാ​ജു എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലും ഡോ​ക്ട​റേ​റ്റ് നേ​ടി.​
ആ​യ​വ​ന വെ​ളി​യ​ന്നൂ​ർ​ക്കാ​ര​ൻ (കൊ​ല്ലാ​യി​ൽ) കെ.​വി.​സാ​ജു​വി​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും മ​ക്ക​ളാ​ണ് ഫെ​ൽ​സും അ​ഭി​ന​മേ​രി​യും.
ക​ട്ട​പ്പ​ന ചേ​റ്റു​കു​ഴി ഇ​ല​ഞ്ഞി​പ്പു​റം എ.​പി.​ജോ​സ്-​മേ​രി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജാ​സ്മി​ൻ.