ന്യൂമാൻ കോളജിലെ ആ​ൽ​ബി​നും ന​വീ​നും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ
Monday, January 20, 2020 10:44 PM IST
തൊ​ടു​പു​ഴ : ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലേ​ക്ക് ന്യൂ​മാ​ൻ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി ന​വീ​ൻ വി​ൻ​സെ​ന്‍റ് കോ​മ​ഴ്സ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി ആ​ൽ​ബി​ൻ ബെ​ന്നി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
കേ​ര​ള​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട്ട് സീ​നി​യർ ഡി​വി​ഷ​ൻ കേ​ഡ​റ്റു​ക​ളി​ൽ ഒ​രാ​ളാ​ണ് ആ​ൽ​ബി​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റി​പ്പ​ബ്ലി​ക്ക് ദി​ന​റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ന​വീ​ൻ എ​ൻ​സി​സി-​യു​ടെ രാ​ജ്യാ​ന്ത​ര യൂ​ത്ത് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കോ​ള​ജി​ലെ ആ​ദ്യ​ത്തെ കേ​ഡ​റ്റാ​ണ്. കു​മാ​ര​മം​ഗ​ലം ത​യ്യി​ൽ ബെ​ന്നി - ബി​നു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ൽ​ബി​നെ​യും ചീ​നി​ക്കു​ഴി ആ​ന​ത്ത​റ​യ്ക്ക​ൽ വി​ൻ​സെ​ന്‍റ് - ജി​ൽ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ന​വീ​നെ​യും കോ​ത​മം​ഗ​ലം രൂ​പ​താ ഹയ​ർ എ​ഡൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, 18 കേ​ര​ള ക​മാ​ന്‍ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ കി​രി​ത് കെ. ​നാ​യ​ർ, ബ​റ്റാ​ലി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ ര​ഞ്ജി​ത് എ. ​പി പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി .​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ചാ​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.