ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ടം രാ​ജ്യ​നൻമയ്ക്ക് ഉ​ത​കി​ല്ല: റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സ്
Monday, January 20, 2020 10:44 PM IST
തൊ​ടു​പു​ഴ: ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ടം രാ​ജ്യ​നൻമയ്ക്ക് ഉ​ത​കി​ല്ലെ​ന്നും മ​ത​ത്തി​ന്‍റെ പേ​രി​ൽ പൗ​ര​ത്വം നി​ശ്ച​യി​ക്കു​ന്ന​ത് ഭ​ര​ണഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തി​നെ​തി​രെ ഫാ​സി​സ്റ്റ് വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ളാ മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സ്. തൊ​ടു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​സി​സ്റ്റ് വി​രു​ദ്ധ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ റൗ​ണ്ട് ചെ​യ​ർ മീ​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​പി​സി​സി മൈ​നോ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വ​ഴ്സി​റ്റി ഗാ​ന്ധി​യ​ൻ പ​ഠ​ന കേ​ന്ദ്രം മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എം.​പി. മ​ത്താ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തൊ​ടു​പു​ഴ താ​ലൂ​ക്ക് ഇ​മാം കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ അ​ൽ ഹാ​ഫി​സ് നൗ​ഫ​ൽ കൗ​സ​രി, ടൗ​ണ്‍ പ​ള്ളി വി​കാ​രി റ​വ.​ഡോ. ജി​യോ ത​ടി​ക്കാ​ട്ട്, എ​സ്എ​ൻ​ഡി​പി യോ​ഗം മു​ൻ പ്ര​സി​ഡ​ന്‍റ് സി.​കെ. വി​ദ്യാ​സാ​ഗ​ർ, പി.​എം. മാ​നു​വ​ൽ, ജോ​സ് പാ​ലി​യ​ത്ത്, പി.​എ​ൻ. ശ്രീ​നി​വാ​സ​ൻ, ആ​ന്പ​ൽ ജോ​ർ​ജ്, കെ.​എം.​എ ഷു​ക്കൂ​ർ, ഡോ. ​ന​സി​യ, ഫാ. ​ടി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ശ​ശി​കു​മാ​ർ കി​ഴ​ക്കേ​ടം, സു​രേ​ഷ് രാ​ജു, സ​ജി​മോ​ൻ, സി.​എ​സ്. മ​ഹേ​ഷ്, സു​കു​മാ​ർ അ​രി​ക്കു​ഴ, പി.​ജെ. തോ​മ​സ്, പി.​ഡി. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തോ​മ​സ് കു​ഴി​ഞ്ഞാ​ലി​ൽ ഗാ​ന്ധി​ജി​യു​ടെ പു​ന​രാ​വി​ഷ്ക​ര​ണം ന​ട​ത്തി.