മന്ദിരം തുറക്കാൻ നടപടിയായില്ല; വലയുന്നതു രോഗികൾ
Monday, January 20, 2020 10:44 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പു​തി​യ ബ്ലോ​ക്ക് ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കാ​ൻ വീ​ണ്ടും കാ​ല​താ​മ​സം. പു​തി​യ മ​ന്ദി​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റു​മെ​ന്ന​തി​നു പു​റ​മെ പു​തി​യ വി​ഭാ​ഗ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മേ​റെ​യാ​ണ്.
ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല വി​ഭാ​ഗ​ങ്ങ​ളും പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മു​റ​യ്ക്ക് ഇ​വി​ടേ​ക്ക് മാ​റ്റാം. ന​ബാ​ർ​ഡി​ന്‍റെ 15 കോ​ടി മു​ത​ൽ​മു​ട​ക്കി​ലാ​ണ് ആ​ശു​പ​ത്രി​ക്കാ​യു​ള്ള പു​തി​യ മ​ന്ദി​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത്. നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് സ്പെ​ഷ​ൽ ബി​ൽ​ഡിം​ഗ് വി​ഭാ​ഗ​ത്തി​നു ക​രാ​ർ പ്ര​കാ​രം ന​ൽ​കി​യി​രു​ന്ന കാ​ലാ​വ​ധി​ക്കു ശേ​ഷ​വും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ കെ​ട്ടി​ടം ആ​രോ​ഗ്യ​വ​കു​പ്പി​നു കൈ​മാ​റി തു​റ​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷ​വും ആ​ശു​പ​ത്രി​ക്കെ​ട്ടി​ടം തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. ഏ​റെ തി​ര​ക്കു​ള്ള തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ടം തി​ക​ച്ചും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ബാ​ർ​ഡി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ച്ച​ത്. ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ സ​മ​ർ​പ്പി​ച്ച നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ബാ​ർ​ഡി​ന് പ​ദ്ധ​തി ശി​പാ​ർ​ശ ചെ​യ്ത​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​പി വി​ഭാ​ഗ​ത്തി​ന്‍റെ ബ്ലോ​ക്കി​ൽ പോ​ലും രോ​ഗി​ക​ൾ​ക്ക് നി​ന്നു തി​രി​യാ​ൻ സൗ​ക​ര്യ​മി​ല്ല.
കാ​ഷ്വാ​ലി​റ്റി​യു​ടെ സ്ഥി​തി​യും സ​മാ​ന രീ​തി​യി​ലാ​ണ്. അ​പ​ക​ട​ങ്ങ​ളോ ദു​ര​ന്ത​ങ്ങ​ളോ ഉ​ണ്ടാ​യി കൂ​ടു​ത​ൽ ആ​ളു​ക​ളെ എ​ത്തി​ച്ചാ​ൽ മ​തി​യാ​യ ചി​കി​ൽ​സ ന​ൽ​കാ​ൻ വേ​ണ്ട സ്ഥ​ല സൗ​ക​ര്യം പോ​ലും നി​ല​വി​ൽ കാ​ഷ്വാ​ലി​റ്റി​ക്കി​ല്ല. വാ​ർ​ഡു​ക​ളി​ലും മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ണ്ട്.
എ​ട്ടു നി​ല​ക​ളി​ലാ​യി 3928 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള പു​തി​യ മ​ന്ദി​ര​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. രോ​ഗി​ക​ൾ​ക്കും മ​റ്റും മു​ക​ൾ നി​ല​ക​ളി​ലേ​ക്ക് പോ​കാ​ൻ ഇ​രു വ​ശ​ത്തും കോ​ണി​പ്പ​ടി​ക​ൾ​ക്ക് പു​റ​മെ ര​ണ്ടു ലി​ഫ്റ്റും സ​ജ്ജ​മാ​ണ്. ലി​ഫ്റ്റു​ക​ൾ സ്ട്രെ​ച്ച​ർ കൊ​ണ്ടു പോ​കാ​ൻ വ​ലി​പ്പ​മു​ള്ള​തും രോ​ഗി​ക​ൾ​ക്ക് പോ​കാ​ൻ ത​ക്ക വ​ലി​പ്പ​ത്തി​ലു​ള്ള​തു​മാ​യി​രി​ക്കും. വി​വി​ധ നി​ല​ക​ളി​ലാ​യി ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റ്, കാ​ഷ്വാ​ലി​റ്റി, മെ​റ്റേ​ർ​ണി​റ്റി വാ​ർ​ഡ്, മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്കും. താ​ഴ​ത്തെ നി​ല അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​നാ​യി നീ​ക്കി വ​യ്ക്കും. ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും. കൂ​ടാ​തെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ല​ക്ഷ്യ സ്റ്റാ​ൻ​ഡേ​ർ​ഡ് സൗ​ക​ര്യ​ങ്ങ​ളു​ള്ള പ്ര​സ​വ മു​റി​യും പു​തി​യ ബ്ലോ​ക്കി​ൽ സ​ജ്ജ​മാ​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ളോ​ട് സ​മാ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഈ ​രീ​തി​യി​ലു​ള്ള ലേ​ബ​ർ റൂ​മി​ൽ ല​ഭി​ക്കും. കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വാ​ഹ​ന പാ​ർ​ക്കിം​ഗി​നും കൂ​ടു​ത​ൽ സ്ഥ​ല സൗ​ക​ര്യം ല​ഭി​ക്കും. കെ​ട്ടി​ട​ത്തി​ന്‍റെ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ളു​ൾ​പ്പെ​ടെ അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു പ​ണി​ക​ളും പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കെ​ട്ടി​ടം കൈ​മാ​റു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. കെ​ട്ടി​ടം കൈ​മാ​റാ​ത്ത​തി​നാ​ലാ​ണ് പു​തി​യ ബ്ലോ​ക്ക് തു​റ​ക്കാ​ൻ വീ​ണ്ടും കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത്. ഇ​തി​നി​ടെ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ ആ​ശു​പ​ത്രി​യി​ലെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം മാ​റ്റി​യ​തും തു​റ​ക്ക​ൽ വൈ​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.