ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു
Monday, January 20, 2020 10:42 PM IST
വാ​ഗ​മ​ണ്‍: വാ​ഗ​മ​ണ്‍ പാ​റ​ക്കെ​ട്ടി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടു ത​ക​ർ​ന്നു. വാ​ഗ​മ​ണ്‍ പാ​റ​കെ​ട്ടി​ൽ രാം​രാ​ജ് ഭ​വ​നി​ൽ ക​ലൈ പാ​ണ്ടി​യു​ടെ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്ക്യൂ​ട്ടു​മൂ​ലം തീ ​പ​ട​ർ​ന്ന​താ​കാം കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​നി​ശി​ച്ചു.

സ്ഫോ​ട​ന ശ​ബ്ദം​കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യ പ്ര​ദേ​ശ​വാ​സി കു​മാ​ർ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. വാ​ഗ​മ​ണ്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.